ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുതിരപ്പുഴയാര്‍ വീണ്ടും മാലിന്യ വാഹിനി! രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യങ്ങള്‍ തള്ളുന്നു

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മുതിരപ്പുഴയില്‍ രാത്രിയുടെ മറവില്‍ മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നതായി പരാതി. ഭക്ഷണശാലകളില്‍ നിന്നടക്കമുള്ള അവശിഷ്ടങ്ങളാണ് പുഴയിലേക്ക് വ്യാപകമായി തള്ളുന്നത്. സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധിക്യതര്‍ ചെവികൊള്ളുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മൂന്നാര്‍ ടൗണിന്റെ ഹ്യദയഭാഗത്തുകൂടി ഒഴുക്കകുന്ന മുതിരപ്പുഴയിലാണ് രാത്രിയുടെ മറവില്‍ മാലിന്യങ്ങള്‍ തള്ളുന്നത്.

വെള്ളം കുറഞ്ഞതോടെ ഇത്തരത്തില്‍ തള്ളുന്ന മാലിന്യങ്ങളില്‍ കെട്ടിക്കിടക്കുകയും ദുര്‍ഗന്ധം പരക്കുകയും ചെയ്യുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുമെന്നിരിക്കെയാണ് നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നത്. മൂന്നാര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തുകൂടി ഒഴുകിയെത്തുന്ന തോട്ടിലും, മുരുകന്‍ ക്ഷേത്രത്തിലേക്ക് പോകുന്ന പാലത്തിന് താഴെയും, നല്ലതണ്ണി പാലത്തിന് കീഴിലുള്ള ഭാഗങ്ങളിലുമാണ് മാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടി നിക്ഷേപിച്ചിരിക്കുന്നത്. ചിത്തിരപുരം, അടിമാലി, കുഞ്ചുതണ്ണിയടക്കമുള്ള ഭാഗങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനുപേരുടെ കുടിവെള്ളശ്രോതസ്സുകൂടിയാണ് മുതിരപ്പുഴയാര്‍.

wastemuthirappuzha

പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ മുതിരപ്പുഴയാറിനെ സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടത്തിയിരുന്നെങ്കിലും വീണ്ടും പഴയ അവസ്ഥയിലേക്ക് തിരികെയെത്തുന്നത് അതിവേഗത്തിലാണ്.
Idukki
English summary
muthirappuzha river carries wastes again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X