ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം ഫ്‌ളക്‌സ് ബോര്‍ഡില്‍; പോലീസ് കേസെടുത്തു

Google Oneindia Malayalam News

ഇടുക്കി: കട്ടപ്പന നരിയാംപാറയില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍. ചിലയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡിലും പെണ്‍കുട്ടിയുടെ ചിത്രം കണ്ടു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കട്ടപ്പന പോലീസ് കേസെടുത്തു. ഫ്‌ളക്‌സ് വച്ചവര്‍ക്കെതിരെയാണ് കേസ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ ആരാണെന്ന് പരിശോധിച്ചുവരികയാണ്.

-

കേസിലെ പ്രതി മനു മനോജിനെ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. മനുവും പെണ്‍കുട്ടിയും ഒരുമിച്ചുള്ള ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്. ഓട്ടോ ഡ്രൈവറായിരുന്ന മനു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരന്നു. ഇയാളുടെ മരണത്തോടെ പല സ്ഥലങ്ങളിലും ആദരാഞ്ജലി അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. ഈ ബോര്‍ഡുകളിലാണ് പെണ്‍കുട്ടിയുടെ ചിത്രവും കണ്ടത്.

പെണ്‍കുട്ടിയും തന്റെ മകനും പ്രണയത്തിലായിരുന്നുവെന്ന് മനുവിന്റെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ കുടുംബം നിഷേധിച്ചു. മനുവുമായുള്ള പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു എന്ന വാദം തെറ്റാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അറിവോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മനുവിന്റെ കുടുംബം ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

യുഎഇ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ... എന്ന് മുതല്‍ നടപ്പാകും... വിശദമായ വിവരങ്ങള്‍യുഎഇ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ... എന്ന് മുതല്‍ നടപ്പാകും... വിശദമായ വിവരങ്ങള്‍

മനുവിന്റെ ആത്മഹത്യയില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ ആരോപണവുമായി പിതാവ് രംഗത്തുവന്നിരുന്നു. മകനെ ജയില്‍ ഉദ്യോഗസ്ഥര്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും വിശദമായ അന്വേഷണം വേണമെന്നും പിതാവ് മനോജ് ആവശ്യപ്പെട്ടു. പീഡനത്തിന് ഇരയായ നരിയാംപാറയിലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചികില്‍സയില്‍ കഴിയവെ മരിച്ചു. കേസില്‍ മനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. റിമാന്റില്‍ കഴിയവരെയാണ് മനുവിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കിട്ടിയും തന്റെ മകനും പ്രണയത്തിലായിരുന്നു. പ്രായപൂര്‍ത്തിയായാല്‍ വിവാഹം നടത്താമെന്ന് രണ്ടു വീട്ടുകാരും ധാരണയിലെത്തിയിരുന്നു. പിന്നീട് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബം നിലപാട് മാറ്റി. അവര്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധു പോലീസ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ സമ്മര്‍ദ്ദമാണ് കേസ് കൊടുക്കാന്‍ കാരണമെന്നും മനോജ് പറഞ്ഞു.

Idukki
English summary
Nariyampara case victim photo in social media; Kattappana Police Starts Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X