ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുപണിമുടക്ക്: ശാന്തമായി ഇടുക്കി... ബസുകള്‍ നിരത്തിലിറങ്ങിയില്ല, ചില കടകൾ തുറന്നു, സഞ്ചാരികൾക്ക് ബുദ്ധിമുട്ടില്ല!!!

  • By Desk
Google Oneindia Malayalam News

അടിമാലി:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു. പൊതുവേ സമാധാനപരമായ അന്തരീക്ഷത്തിലാണ് പണിമുടക്ക് നടക്കുന്നത്. ഇടുക്കിയില്‍ ശാന്തമായ അന്തരീക്ഷമാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്.

തന്ത്രിയെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല; വിമർശനവുമായി താഴമൺ കുടുംബം

ഇടുക്കി ജില്ലയില്‍ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ചില കടകള്‍ മാത്രമാണ് ഇന്ന് തുറന്നു പ്രവര്‍ത്തിച്ചത്. ജനങ്ങള്‍ക്ക് ഉപദ്രവമില്ലാതെ സമാധാനപരമായിരിക്കും പണിമുടക്കെന്ന് നേരത്തെ തന്നെ നേതാക്കള്‍ അറിയിച്ചിരുന്നു. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. വിനോദ സഞ്ചാരയിടങ്ങളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചു എന്ന് പറയാന്‍ സാധിക്കില്ല.

National strike

മൂന്നാര്‍ കുമളി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണമടക്കമുള്ള ആവശ്യ വസ്തുക്കളുടെ ലഭ്യതയും കടകള്‍ തുറന്നതിനാല്‍ നടക്കുന്നുണ്ട്. ജില്ലയില്‍ സ്വകാര്യ വാഹനങ്ങള്‍ എല്ലാം തന്നെ ഓടുന്നുണ്ട്. ചിലയടങ്ങളില്‍ വാഹനം തടഞ്ഞെങ്കിലും പണിമുടക്കിനെ കുറിച്ച് ബോധവത്കരിച്ച ശേഷം ഇവരെ വിട്ടയച്ചു. വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നുഎന്നിരുന്നാലും ഓട്ടോ-ടാക്‌സി വാഹനങ്ങളുടെ ദൗര്‍ലഭ്യം ടൂറിസം മേഖലയെ ബാധിക്കുന്നുണ്ട്.

Idukki
English summary
National strike in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X