Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ അധികാരം പിടിക്കാന്‍ എന്‍ഡിഎ: ബിജു കൃഷ്ണന് ഹൈറേഞ്ച് മേഖലയില്‍ ആവേശ സ്വീകരണം!!

രാജാക്കാട്: ഇടുക്കിയില്‍ ഇടതു വലതു മുന്നണികള്‍ക്കൊപ്പമെത്താന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍. ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളില്‍ വിപുലമായ സ്വീകരണമാണ് ബിജു കൃഷ്ണന് ലഭിച്ചു വരുന്നത്. ഇടത് വലത് മുന്നണികള്‍ക്കൊപ്പം ഇടുക്കി പിടിച്ചടക്കുവാന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണനും ശക്തമായ പ്രചരണപരിപാടികളാണ് ജില്ലയില്‍ നടത്തി വരുന്നത്.

bijukrishnan-1

തോട്ടം കാര്‍ഷിക മേഖലയിലും ഉള്‍ഗ്രാമങ്ങളിലും പ്രവര്‍ത്തകര്‍ക്കൊപ്പം നേരിട്ടെത്തിയാണ് ബിജു കൃഷ്ണണന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. രാജാക്കാട്ടിലെത്തിയ ബിജു കൃഷ്ണന് പ്രവര്‍ത്തകര്‍ ആവേശ വരവേല്‍പ്പ് നല്‍കി. കസ്തൂരി രംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ്സാണെന്നും എന്‍ഡിഎ ഇടുക്കി ജില്ലാ നേതൃത്വം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്നും ഇവിടെ ഒരു കര്‍ഷകനെയും ഇറക്കിവിടാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും അതിന് തടയിട്ടത് എന്‍ ഡി എ സര്‍ക്കാരാണെന്നും ഇടുക്കിയില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് ബിജു കൃഷ്ണന്‍ രാജാക്ക്ട് പറഞ്ഞു.രാജാക്കാട്, മുക്കുടി, കുത്തുങ്കല്‍ അടക്കമുള്ള മേഖലകളിലാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+