ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേവികുളം എന്‍ഡിഎ സ്ഥാനാര്‍ഥിയും ഹൈക്കോടതിയിലേക്ക്; പത്രിക തള്ളിയതിന്റെ കാരണം അറിയണം...

Google Oneindia Malayalam News

ഇടുക്കി: തലശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിന് പിന്നാലെ ദേവികുളത്തെ സ്ഥാനാര്‍ഥിയും. ദേവികുളം എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍എം ധനലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു. പത്രിക തള്ളാനുണ്ടായ കാരണം വ്യക്തമല്ല എന്ന് ധനലക്ഷ്മി പറയുന്നു. എന്‍ഡിഎയ്ക്ക് വേണ്ടി എഐഎഡിഎംകെയാണ് ധനലക്ഷ്മിയെ സ്ഥാനാര്‍ഥിയാക്കിയിരുന്നത്. ഇടുക്കിയിലും ഉടുമ്പന്‍ചോലയിലും ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഒരുപോലെയാണ് ഫോറം പൂരിപ്പിച്ചത്. മറ്റു രണ്ടിടത്തും പത്രിക സ്വീകരിച്ചു. പിന്നെ എന്തുകൊണ്ട് ദേവികുളത്ത് മാത്രം തള്ളി എന്നാണ് ധനലക്ഷ്മിയുടെ ചോദ്യം.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

a

അതേസമയം, ധനലക്ഷ്മിയുടെ പത്രിക തള്ളിയ സാഹചര്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണയ്്ക്കാന്‍ എന്‍ഡിഎ തീരുമാനിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിഎസ് ഗണേശനെയാണ് പിന്തുണയ്ക്കുക. ഇദ്ദേഹം അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. എന്‍ഡിഎയുടെ ഭാഗമായ എഐഎഡിഎംകെ കേരളത്തില്‍ രണ്ടു സീറ്റിലാണ് മല്‍സരിക്കുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളത്തും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടും.

ആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനുംആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനും

ഫോറം 26ല്‍ പൂര്‍ണ വിവരങ്ങള്‍ നല്‍കാത്തതാണ് ധനലക്ഷ്മിയുടെ പത്രിക തള്ളാന്‍ കാരണമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. കൂടാതെ മണ്ഡലത്തിലെ ബിഎസ്പിയുടെ തങ്കച്ചന്റെ പത്രികയും സ്വീകരിച്ചില്ല. പിന്നീടാണ് സ്വതന്ത്രനായി ജനവിധി തേടുന്ന ഗണേശനുമായി ബിജെപി നേതാക്കളും എഐഎഡിഎംകെയും സംസാരിച്ചത്. ഗണേശന്‍ മുന്നണിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ കെഎസ് അജി അറിയിച്ചു. എഐഎഡിഎംകെ ചിഹ്നത്തിലാണ് മല്‍സരിക്കുക.

കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...

സിപിഎം നേതാവ് എസ് രാജേന്ദ്രന്‍ തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ച മണ്ഡലമാണ് ദേവികുളം. ഇത്തവണ ദേവികുളം മണ്ഡലത്തില്‍ സിപിഎമ്മിന് വേണ്ടി അഡ്വ. എ രാജയും കോണ്‍ഗ്രസിന് വേണ്ടി ഡി കുമാറുമാണ് മല്‍സരിക്കുന്നത്.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്

ശോഭയെ തിരിഞ്ഞുനോക്കാതെ ബിജെപി നേതാക്കള്‍; ആര്‍എസ്എസ് ഇടപെട്ടു, പിന്നാലെ മുരളീധരന്‍ എത്തിശോഭയെ തിരിഞ്ഞുനോക്കാതെ ബിജെപി നേതാക്കള്‍; ആര്‍എസ്എസ് ഇടപെട്ടു, പിന്നാലെ മുരളീധരന്‍ എത്തി

Idukki
English summary
NDA candidate in Devikulam RM Dhanalakshmi will approach the High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X