Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും ഒരുമണിക്കൂര്‍, കവര്‍ന്നത് 20 പവന്‍ സ്വര്‍ണം: പ്രൊഫഷണല്‍ സംഘമാകാമെന്ന് പൊലീസ്

ഇടുക്കി: തൊടുപുഴ റിട്ടയേര്‍ഡ് കോളേജ് അധ്യാപകന്‍ നെടിയശാല മൂലശ്ശേരില്‍ എം ടി ജോണിന്റെ വീട്ടില്‍ മോഷണം നടത്തിയത് പ്രൊഫഷണല്‍ സംഘമെന്ന നിഗമനത്തില്‍ പൊലീസ്. വെറും ഒരു മണിക്കൂര്‍ വീട്ടുകാര്‍ വീട്ടില്‍ നിന്ന് മാറിയ സമയം കൊണ്ടാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് വിലയിരുത്തല്‍.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 6.45-നും 7.50-നും ഇടയിലാണ് മോഷണം നടന്നത്. ഈ സമയത്ത് ജോണും ഭാര്യ ഫിലോമിനയും സഹോദരി ആലീസും നെടിയശാല പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനായി പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിന്‍വാതില്‍ തുറന്ന് കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നത്.

Nediyashala Theft

പൂട്ട് പൊളിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ തുടര്‍ന്ന് വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. പിന്‍വാതില്‍ കൂടാതെ വീട്ടിലെ മറ്റ് മുറികളും മോഷ്ടാക്കള്‍ കുത്തിത്തുറന്നിട്ടുണ്ട്. ഹാളിനോട് ചേര്‍ന്ന മുറിയിലെ ഇരുമ്പ് അലമാരയിലായിരുന്നു സ്വര്‍ണമുണ്ടായിരുന്നത്. ഇവിടെ തന്നെ ഉണ്ടായിരുന്ന മരത്തിന്റെ അലമാരയിലായിരുന്നു ഇതിന്റെ താക്കോല്‍.

അതെടുത്ത് ഇരുമ്പ് അലമാര തുറന്നാണ് സ്വര്‍ണം കവര്‍ന്നിരിക്കുന്നത്. എല്ലാ മുറികളിലേയും തുണികളും മറ്റും സാധനങ്ങളും വലിച്ചുവാരിയിടുകയും ചെയ്തിരുന്നു. 20 പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പൊലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധിച്ചു. പൊലീസ് നായ വീടിന് വടക്ക് വശത്തുള്ള റബ്ബര്‍ തോട്ടം വഴി ഓടി പ്രധാന റോഡില്‍ വന്നു നില്‍ക്കുകയായിരുന്നു.

മോഷ്ടാക്കള്‍ ഇവിടെ നിന്ന് വാഹനത്തില്‍ കയറി രക്ഷപ്പെട്ടിരിക്കാം എന്നാണ് പൊലീസ് നിഗമനം. കരിങ്കുന്നം സി ഐ കെ ആര്‍ മോഹന്‍ ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് ആണ് കേസ് അന്വേഷിക്കുന്നത്. വീടിന് സമീപത്ത് തന്നെയാണ് തിരുനാള്‍ നടന്ന നെടിയശാല പള്ളി. തിരുനാള്‍ പ്രദക്ഷിണത്തിന് പ്രദേശവാസികള്‍ പോകുമെന്ന് നേരത്തേ മനസിലാക്കിയ മോഷ്ടാക്കള്‍ മോഷണം മുന്‍പ് തന്നെ ആസൂത്രണം ചെയ്തിരിക്കാം.

മാത്രമല്ല സി സി ടി വി ഇല്ലാത്ത വീട് നോക്കിയാണ് മോഷണം നടത്തിയത്. പള്ളിപ്പെരുന്നാള്‍, ഉത്സവം തുടങ്ങിയ ആഘോഷ സമയങ്ങളില്‍ പതിവായി മോഷണത്തിന് ഇറങ്ങുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പള്ളിയിലേയും സമീപത്തുള്ള വീടുകളിലേയും സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+