ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെടുങ്കണ്ടം കസ്റ്റഡി മരണം അറസ്റ്റ് വൈകുന്നു; രണ്ടു പേർ ഒളിവിൽ എന്ന് സൂചന, അൽപംകൂടി കാത്തിരിക്കണമെന്ന് അന്വേഷണ സംഘം

  • By Desk
Google Oneindia Malayalam News

നെടുകണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ അറസ്റ്റ് നീണ്ടു പോകുന്നതായി ആരോപണം. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കേസിൽ കുറ്റക്കാരായവരെ കസ്റ്റഡിയിൽ എടുക്കാൻ താമസിക്കുന്നതിൽ ബന്ധുക്കൾക്ക് അസംതൃപ്തിയുണ്ട്.

<strong>കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിലെത്തി; താമസം സോഫിറ്റൽ ഹോട്ടലിൽ, കുമാരസ്വാമി രാജിവെക്കും?</strong>കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിലെത്തി; താമസം സോഫിറ്റൽ ഹോട്ടലിൽ, കുമാരസ്വാമി രാജിവെക്കും?

അതേസമയം ഐ ജി ഗോപേഷ് അഗർവാൾ നെടുങ്കണ്ടം സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. കുറച്ചുസമയം കൂടി കാത്തിരിക്കണമെന്നാണ് അറസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രതികൾ ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍, രണ്ടാംപ്രതി നിയാസ് കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന സൂചന.

Custodial death

കേസിലെ ഒന്നും നാലും പ്രതികള്‍ രണ്ട് ദിവസം മുമ്പ് പിടിയിലായിരുന്നു. രണ്ടും മൂന്നും പ്രതികളായ നിയാസും റെജിമോനുമാണ് ഇനിയും അറസ്റ്റിലാകാനുള്ളത്. ഇവരുടെ മൊഴികളിലെ പൊരുത്തക്കേടാണ് അറസ്റ്റ് നീളാന്‍ കാരണം. ഇവര്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നു.ക്രൈംബ്രാഞ്ച് അറസ്റ്റ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും ആഭ്യന്തരവകുപ്പിന്‍റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Idukki
English summary
Nedungandam custodial death issue updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X