സഞ്ചാരികള്‍ക്ക് കാന്തല്ലൂരിലേക്ക് സ്വാഗതം: ഇടുക്കിയില്‍ വീണ്ടും കുറിഞ്ഞി വസന്തം!
Recommended Video

മൂന്നാര്‍: മൂന്നാറിന്റെ മലയിടുക്കുകളില്‍ നിന്നും കുറിഞ്ഞിക്കാലം പടിയിറങ്ങി തുടങ്ങുമ്പോള്‍ കുറിഞ്ഞി വസന്തം തിരിച്ചെത്തിച്ചിരിക്കുകയാണ് കാന്തല്ലൂരിലെ ഒരു മലയോര മേഖല. കാന്തല്ലൂരിനു സമീപം കുളച്ചിവയല്‍ ആദിവാസി കുടിയ്ക്ക് സമീപപമാണ് പുതുതായി കുറിഞ്ഞി ചെടികള്‍ പൂവിട്ടിരിക്കുന്നത്. കാത്തിരുന്നെത്തിയ കുറിഞ്ഞി വസന്തം പ്രളയത്തില്‍ മുങ്ങിപ്പോയപ്പോള്‍ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തരിച്ചടിയും സഞ്ചാരികള്‍ക്ക് നിരാശയുമാണ് സമ്മാനിച്ചത്.
ഏറ്റവും കൂടുതല്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്ന മൂന്നാര്‍ രാജമല മലയിലും കൊളുക്കുമലയിലും നീലക്കുറിഞ്ഞികള്‍ കാലം കഴിഞ്ഞ് കരിഞ്ഞുണണങ്ങി തുടങ്ങിയിരിക്കുന്നു. മറയൂര്‍ മല നിരകളിലും ഇത്തവണ വ്യപകമായി കുറിഞ്ഞി പൂവിട്ടിരുന്നെങ്കിലും പ്രളയത്തില്‍ റോഡ് ഗതാഗതം അടക്കം നിലച്ചത് സഞ്ചാരികളുടെ വരവിനനു തിരിച്ചടിയായി.

മാത്രവുമല്ല ഒരു വ്യാഴവട്ടത്തിന് ശേഷം മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ തീര്‍ത്ഥമല, വെള്ളിമല, പുതുക്കുടി, കമ്മാളം കുടി, അഞ്ചുനാട്ടാംമ്പാറ തുടങ്ങിയ മലനിരകളില്‍ വ്യാപകമായി നീലകുറിഞ്ഞി പൂത്തിരുന്നെങ്കിലും മിക്ക സ്ഥലങ്ങളിലേക്കും വനംവകുപ്പ് സംരക്ഷണത്തിന്റെ പേരിലും സുരക്ഷയുടെ പേരിലും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പെടുത്തിയിരുന്നു. എന്നാല്‍ കാന്തല്ലൂര്‍ കുളച്ചിവയല്‍ ആദിവാസി കുടിയക്ക് സമീപം പുതുതായി പൂത്തിട്ടുള്ള കുറിഞ്ഞി പൂക്കള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് വിലക്കില്ല. കുളച്ചിവയലില്‍ നീലവസന്തം വന്നെത്തിയത് വിനോദ സഞ്ചാര മേഖലയ്ക്കും വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications