ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഞ്ചാരികള്‍ക്ക് കാന്തല്ലൂരിലേക്ക് സ്വാഗതം: ഇടുക്കിയില്‍ വീണ്ടും കുറിഞ്ഞി വസന്തം!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇടുക്കിയില്‍ വീണ്ടും കുറിഞ്ഞി വസന്തം! | Oneindia Malayalam

മൂന്നാര്‍: മൂന്നാറിന്റെ മലയിടുക്കുകളില്‍ നിന്നും കുറിഞ്ഞിക്കാലം പടിയിറങ്ങി തുടങ്ങുമ്പോള്‍ കുറിഞ്ഞി വസന്തം തിരിച്ചെത്തിച്ചിരിക്കുകയാണ് കാന്തല്ലൂരിലെ ഒരു മലയോര മേഖല. കാന്തല്ലൂരിനു സമീപം കുളച്ചിവയല്‍ ആദിവാസി കുടിയ്ക്ക് സമീപപമാണ് പുതുതായി കുറിഞ്ഞി ചെടികള്‍ പൂവിട്ടിരിക്കുന്നത്. കാത്തിരുന്നെത്തിയ കുറിഞ്ഞി വസന്തം പ്രളയത്തില്‍ മുങ്ങിപ്പോയപ്പോള്‍ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തരിച്ചടിയും സഞ്ചാരികള്‍ക്ക് നിരാശയുമാണ് സമ്മാനിച്ചത്.

ഏറ്റവും കൂടുതല്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്ന മൂന്നാര്‍ രാജമല മലയിലും കൊളുക്കുമലയിലും നീലക്കുറിഞ്ഞികള്‍ കാലം കഴിഞ്ഞ് കരിഞ്ഞുണണങ്ങി തുടങ്ങിയിരിക്കുന്നു. മറയൂര്‍ മല നിരകളിലും ഇത്തവണ വ്യപകമായി കുറിഞ്ഞി പൂവിട്ടിരുന്നെങ്കിലും പ്രളയത്തില്‍ റോഡ് ഗതാഗതം അടക്കം നിലച്ചത് സഞ്ചാരികളുടെ വരവിനനു തിരിച്ചടിയായി.

neelakkurinji11-15

മാത്രവുമല്ല ഒരു വ്യാഴവട്ടത്തിന് ശേഷം മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ തീര്‍ത്ഥമല, വെള്ളിമല, പുതുക്കുടി, കമ്മാളം കുടി, അഞ്ചുനാട്ടാംമ്പാറ തുടങ്ങിയ മലനിരകളില്‍ വ്യാപകമായി നീലകുറിഞ്ഞി പൂത്തിരുന്നെങ്കിലും മിക്ക സ്ഥലങ്ങളിലേക്കും വനംവകുപ്പ് സംരക്ഷണത്തിന്റെ പേരിലും സുരക്ഷയുടെ പേരിലും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പെടുത്തിയിരുന്നു. എന്നാല്‍ കാന്തല്ലൂര്‍ കുളച്ചിവയല്‍ ആദിവാസി കുടിയക്ക് സമീപം പുതുതായി പൂത്തിട്ടുള്ള കുറിഞ്ഞി പൂക്കള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് വിലക്കില്ല. കുളച്ചിവയലില്‍ നീലവസന്തം വന്നെത്തിയത് വിനോദ സഞ്ചാര മേഖലയ്ക്കും വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.

Idukki
English summary
neelakkurinji blooms in kanthallur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X