രാജാക്കാട് നിന്നും വരുന്നു... കായിക കേരളത്തിനായി പുതിയ കായിക പ്രതിഭകള്‍!!!
രാജാക്കാട്. ഇടുക്കി രാജാക്കാട് നിന്നും പുതിയ കായിക താരങ്ങള്‍ ഉദയം ചെയ്യുന്നു. പഞ്ചായത്തിന്റെ സഹകരണത്തോടെ രാജാക്കാട് കേന്ദ്രീകരിച്ച് കൂടുതല്‍ കായികതാരങ്ങളെ കണ്ടെത്തുന്നതിനായി പുതിയ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ് ഇപ്പോള്‍. ഇതിനോടനുബന്ധിച്ച് വിവിധ ഗെയിംസ് ടീമുകള്‍ രൂപീകരിച്ചു. ക്രിക്കറ്റ്, വോളിബോള്‍, ഫുട്‌ബോള്‍ തുടങ്ങിയ ഇനങ്ങളിലാണ് പഞ്ചായത്തിന്റെ ടീമുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
വിവിധ കായിക വിനോദ മത്സരങ്ങളില്‍ പ്രതിഭയുള്ളവരെ കണ്ടെത്തി പ്രേത്സാഹനവും പരിശീലനവും നല്‍കുന്നതിനായി ഗെയിംസ് ടീമുകള്‍ രൂപീകരിക്കുന്നത്. രാജാക്കാട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലയിലുള്ള യുവാക്കളായ പ്രതിഭകളെ കണ്ടെത്തുന്നതിനും ടീം രൂപീകരിക്കുന്നതിനുമായി സെലക്ഷന്‍ ട്രയല്‍ ചാമ്പ്യന്‍ഷിപ്പും തുടങ്ങിയിട്ടുണ്ട്. മൂന്ന് ദിവസ്സങ്ങളിലായി നടത്തുന്ന ക്യാമ്പില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കന്ന പ്രതിഭകളെ ഉല്‍പ്പെടുത്തിയാണ് ടീം രൂപീകരിക്കുന്നത്.

കായിക ഇനങ്ങളില്‍ താല്‍പര്യമുള്ള പഞ്ചായത്തിലെ സ്ഥിര താമസക്കാരായ പതിനഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ടീം രൂപീകരണം. ഭാവിയില്‍ ബ്ലോക്ക്, ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളില്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ഈ ടീമുകളാവും. അതുകൊണ്ട് തന്നെ പഞ്ചായത്തിന്റെ സ്വന്തം ടീമില്‍ അംഗങ്ങളാകുന്നതിന് നിരവധി പേരാണ് രാജാക്കാട് നടന്നു വരുന്ന പരിശീലന പരിപാടിയില്‍ പങ്കു ചേര്‍ന്നത്.












Click it and Unblock the Notifications