തട്ടേക്കാട് പക്ഷിസങ്കേതമേഖലയില്‍ അപൂര്‍വ്വ ഇനം പക്ഷിയെ കണ്ടെത്തി: മലബാര്‍ ട്രോഗണ്‍!
കോതമംഗലം: ഏഷ്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമായ തട്ടേക്കാട് പക്ഷിസങ്കേതവനത്തിലാണ് അപൂര്‍വ്വ ഇനം പക്ഷികളെ കണ്ടെത്തിയത്. പൂയംകുട്ടി നിത്യഹരിതവനത്തോട് ചേര്‍ന്നു കിടക്കുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിലുള്ള കണാച്ചേരിയിലാണ് രണ്ട് അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്തിയത്. പശ്ചിമഘട്ട മേഖലയില്‍ അത്യാപൂര്‍വ്വമായി കണ്ടുവരുന്ന പെനിന്‍സുലാര്‍ ബേ ഔള്‍ , മലബാര്‍ ട്രോഗണ്‍ എന്നിങ്ങനെ വിളിപ്പേരുകളുള്ള് പക്ഷികളെയാണ് കണ്ടെത്തിയതെന്ന് നിരീക്ഷകര്‍ പറഞ്ഞു.

രാത്രി സഞ്ചാരിയായ മൂങ്ങ വര്‍ഗത്തില്‍പ്പെട്ട പെനിന്‍സുലാര്‍ ബേ ഔള്‍ കണാച്ചേരി വനമേഖലയിലെ ഉയരമുള്ള മരത്തിന്റെ കൊമ്പില്‍ വി്ര്രശക്കുമ്പോഴാണ് ശ്രദ്ധയില്‍പെട്ടത്.പക്ഷിയെ നിരിക്ഷിക്കുന്നതിനിടയിലാണ് സമീപത്ത് തന്നെ മലബാര്‍ ട്രോഗണ്‍ എന്നു വിളിപ്പേരുള്ള മൊറ്റൊരു പക്ഷിയെയും കണ്ടെത്തിയത്.തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ഈ പക്ഷിയെ ആദ്യമായി കാണുന്നത് 1994- ലാണന്നും ഇപ്പോള്‍ ഈ ഗണത്തില്‍പ്പെട്ട ഏകദേശം ആറോളം പക്ഷികള്‍ ഇവിടെയുണ്ടെന്നാണ് നിഗമനം.

അപൂര്‍വത കൊണ്ടും , രൂപഭംഗികൊണ്ടും നിരവധി പ്രത്യേകതകളുള്ള ഈ പക്ഷികള്‍ പക്ഷി നിരീക്ഷകര്‍ക്ക് അനുഭവമാണൊരുക്കിയത്. തങ്ങളുടെ പക്ഷി നിരീക്ഷണ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരവും, മനോഹരവുമായ നിമിഷങ്ങളാണ് ഇതെന്നാണ് പക്ഷി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications