ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തട്ടേക്കാട് പക്ഷിസങ്കേതമേഖലയില്‍ അപൂര്‍വ്വ ഇനം പക്ഷിയെ കണ്ടെത്തി: മലബാര്‍ ട്രോഗണ്‍!

  • By Desk
Google Oneindia Malayalam News

കോതമംഗലം: ഏഷ്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമായ തട്ടേക്കാട് പക്ഷിസങ്കേതവനത്തിലാണ് അപൂര്‍വ്വ ഇനം പക്ഷികളെ കണ്ടെത്തിയത്. പൂയംകുട്ടി നിത്യഹരിതവനത്തോട് ചേര്‍ന്നു കിടക്കുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിലുള്ള കണാച്ചേരിയിലാണ് രണ്ട് അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്തിയത്. പശ്ചിമഘട്ട മേഖലയില്‍ അത്യാപൂര്‍വ്വമായി കണ്ടുവരുന്ന പെനിന്‍സുലാര്‍ ബേ ഔള്‍ , മലബാര്‍ ട്രോഗണ്‍ എന്നിങ്ങനെ വിളിപ്പേരുകളുള്ള് പക്ഷികളെയാണ് കണ്ടെത്തിയതെന്ന് നിരീക്ഷകര്‍ പറഞ്ഞു.

owl1-15466755

രാത്രി സഞ്ചാരിയായ മൂങ്ങ വര്‍ഗത്തില്‍പ്പെട്ട പെനിന്‍സുലാര്‍ ബേ ഔള്‍ കണാച്ചേരി വനമേഖലയിലെ ഉയരമുള്ള മരത്തിന്റെ കൊമ്പില്‍ വി്ര്രശക്കുമ്പോഴാണ് ശ്രദ്ധയില്‍പെട്ടത്.പക്ഷിയെ നിരിക്ഷിക്കുന്നതിനിടയിലാണ് സമീപത്ത് തന്നെ മലബാര്‍ ട്രോഗണ്‍ എന്നു വിളിപ്പേരുള്ള മൊറ്റൊരു പക്ഷിയെയും കണ്ടെത്തിയത്.തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ഈ പക്ഷിയെ ആദ്യമായി കാണുന്നത് 1994- ലാണന്നും ഇപ്പോള്‍ ഈ ഗണത്തില്‍പ്പെട്ട ഏകദേശം ആറോളം പക്ഷികള്‍ ഇവിടെയുണ്ടെന്നാണ് നിഗമനം.

newspeciesbird1-1

അപൂര്‍വത കൊണ്ടും , രൂപഭംഗികൊണ്ടും നിരവധി പ്രത്യേകതകളുള്ള ഈ പക്ഷികള്‍ പക്ഷി നിരീക്ഷകര്‍ക്ക് അനുഭവമാണൊരുക്കിയത്. തങ്ങളുടെ പക്ഷി നിരീക്ഷണ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരവും, മനോഹരവുമായ നിമിഷങ്ങളാണ് ഇതെന്നാണ് പക്ഷി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്.

Idukki
English summary
new bird species found from thattekkadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X