ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസം ഹൈടെക്കായി; തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് കരുത്തായി പുതിയ സ്‌കൂള്‍ കെട്ടിടം

Google Oneindia Malayalam News

ഇടുക്കി: എല്ലപ്പെട്ടി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു. ദീര്‍ഘനാളുകളായുള്ള കാത്തിരിപ്പിന് ശേഷമാണ് എല്ലപ്പെട്ടി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം യാഥാര്‍ത്ഥ്യമായത്. തോട്ടം മേഖലയില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് കരുത്തുപകരാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസം ഹൈടെക്കാക്കി മാറ്റിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം എം മണി പറഞ്ഞു. നാല്‍പ്പത്തയ്യായിരത്തോളം ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

m

3 ക്ലാസ് മുറികളാണ് പുതിയ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുള്ളത്. 5 മുതല്‍ 10വരെ ക്ലാസുകളിലായി 90 കുട്ടികള്‍ എല്ലപ്പെട്ടി സ്‌കൂളില്‍ പഠനം നടത്തുന്നുണ്ട്. സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം ബേബി ശക്തിവേല്‍ അധ്യക്ഷത വഹിച്ചു.ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കോകില വാണി,ജയരാജ്, ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍,എസ് എം കുമാര്‍,വി കെ സെന്തില്‍കുമാര്‍,എഇഒ മഞ്ചുള,ബിപിഒ ഹെല്‍സി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പ്രതിഷേധ കൊടുങ്കാറ്റില്‍ ദില്ലി; അര്‍ധരാത്രിയിലും എംപിമാരുടെ സമരം; പിന്നോട്ടില്ലെന്ന് പ്രഖ്യാപനംപ്രതിഷേധ കൊടുങ്കാറ്റില്‍ ദില്ലി; അര്‍ധരാത്രിയിലും എംപിമാരുടെ സമരം; പിന്നോട്ടില്ലെന്ന് പ്രഖ്യാപനം

അതേസമയം, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു. പുത്തൂര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനവും കോവില്‍ക്കടവ് ടൗണിലെ പഞ്ചായത്ത് മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊല്ലംപാറ പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പ്രദേശത്തെ കരിമ്പ് കര്‍ഷകര്‍ക്ക് വില്‍പ്പനയടക്കമുള്ള ഇതര ആവശ്യങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊല്ലംപാറ പാലം സഹായിക്കും.

യുഎഇയിലേക്ക് യാത്രക്കാര്‍ കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു, മലയാളികള്‍ക്ക് പ്രഹരംയുഎഇയിലേക്ക് യാത്രക്കാര്‍ കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു, മലയാളികള്‍ക്ക് പ്രഹരം

Recommended Video

cmsvideo
കൊവിഡ്് ബാധിച്ച് മരിച്ചവരില്‍ കൂടുതലും പ്രമേഹ രോഗികള്‍ | Oneindia Malayalam

പഞ്ചായത്തില്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറിക്കായുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ഗോവിന്ദരാജ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍,മറ്റ് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

യോഗിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കഫീല്‍ ഖാന്‍; പീഡനങ്ങള്‍ വിവരിച്ച് കത്ത്, ആഗോള വിഷയമാക്കുന്നുയോഗിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കഫീല്‍ ഖാന്‍; പീഡനങ്ങള്‍ വിവരിച്ച് കത്ത്, ആഗോള വിഷയമാക്കുന്നു

Idukki
English summary
New building inaugurated in Ellappetty school in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X