Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍

ഇടുക്കി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ 1, 2, 3, 15 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന - കലയന്താനി മുതല്‍ ഇറുക്കുപാലം മെയിന്‍ റോഡ് വരെയും, ഇളംദേശം ടൗണ്‍ മുതല്‍ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതല്‍ തേന്‍മാരി റോഡ് വരെയും കണ്ടെയിന്‍മെന്റ് സോണ്‍ ആയി ഇന്ന് വിജ്ഞാപനം ചെയ്തു. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

C

താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.

• കുമളി - 9-ാം വാര്‍ഡ് പൂര്‍ണ്ണമായും, 12-ാം വാര്‍ഡിലെ കുമളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 200 മീറ്റര്‍ ചുറ്റളവും, 10-ാം വാര്‍ഡിലെ പത്തേക്കര്‍ ജംഗ്ഷന്‍ മുതല്‍ റോസാപ്പൂക്കണ്ടം കുളം വരെയുള്ള ഭാഗവും.

• ഉടുമ്പന്‍ചോല - 7-ാം വാര്‍ഡില്‍ പാപ്പന്‍പാറ അംഗന്‍വാടിയുടെ ഇരുവശങ്ങളിലുമുള്ള കോളനി പ്രദേശങ്ങള്‍ മുതല്‍ മാന്‍കുത്തിമേട് എസ്.ടി കോളനി ഉള്‍പ്പെടെയുള്ള നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിവരെയുള്ള ഭാഗവും, 6, 7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന നമരി അംഗന്‍വാടി മുതല്‍ ശാന്തരുവിത്തോട് വരെയും

• കുമാരമംഗലം - 3, 4, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഏഴല്ലൂര്‍ ജംഗ്ഷന് 500 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം

• കരുണാപുരം - 13-ാം വാര്‍ഡ് പൂര്‍ണ്ണമായും, 15-ാം വാര്‍ഡില്‍ പരപ്പനങ്ങാടി കവലയുടെ 250 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗവും, 16-ാം വാര്‍ഡില്‍ കുഴിത്തൊളു കവലയുടെ 250 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗവും

• കാമാക്ഷി - 6-ാംവാര്‍ഡ്

• കട്ടപ്പന (ങ) 12ാം വാര്‍ഡ്

• രാജകുമാരി - 8-ാം വാര്‍ഡ്

• ഉപ്പുതറ ഗ്രാമപഞ്ചായത്ത് - 16-ാം വാര്‍ഡിലെ ചീന്തലാര്‍ എസ്റ്റേറ്റ് ഒന്നാം ഡിവിഷന്‍, 1, 2, 8 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട - വാഗമണ്‍-ഉപ്പുതറ റൂട്ടില്‍ നിതിന്‍ ഓട്ടോമൊബൈല്‍സ് (സജിയുടെ ഉടമസ്ഥതയിലുള്ള) മുതല്‍ മലങ്കര സെന്റ് ജോര്‍ജ് പള്ളി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, വളകോട് കോതപ്പാറ റൂട്ടില്‍ വളകോട് ടൗണ്‍ മുതല്‍ കോതപ്പാറ രാജഗിരി പള്ളി വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 16-ാം വാര്‍ഡിലെ ചീന്തലാര്‍ മാര്‍ക്കറ്റ് മുതല്‍ ചിട്ടിപ്പുര ലയം വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 17-ാം വാര്‍ഡിലെ കാപ്പിപ്പതാല്‍ ജംഗ്ഷന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം.

• പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ 3, 4, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകളിലായി മുണ്ടിയെരുമ ജംഗ്ഷനില്‍ നിന്നും - തൂക്കുപാലം റോഡില്‍ മസൂദ് മില്‍ വരെയും, നെടുങ്കണ്ടം റോഡില്‍ എസ്.എന്‍.ഡി.പി ജംഗ്ഷന്‍ വരെയും, കോമ്പയാര്‍ റോഡില്‍ മൂന്നുമുക്ക് വരെയും, പാമ്പാടുംപാറ റോഡില്‍ ദേവഗിരി വരെയും ഉള്ള ഭാഗങ്ങള്‍.

• ദേവികുളം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസ് മുതല്‍ പോലീസ് സ്റ്റേഷന്‍ വരെയും, ഇവിടം മുതല്‍ ഇറച്ചില്‍പ്പാറ ജംഗ്ഷന്‍ വരെയും, അവിടെ നിന്നും മൂന്നാര്‍ റൂട്ടില്‍ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസ് വരെയും ഉള്ള ഭാഗങ്ങളിലെ റോഡിന് ഇരുവശങ്ങളിലും ഉള്ളിലും ഉള്ള ഭാഗങ്ങള്‍.

• തൊടുപുഴ (ങ) 31ാം വാര്‍ഡ്.

• ആലക്കോട് - 5-ാം വാര്‍ഡിലെ അഞ്ചിരിക്കവല മുതല്‍ ഒരുമ അസോസിയേഷന്‍ വരെയുള്ള ഭാഗം.

• മരിയാപുരം - 8, 9 വാര്‍ഡുകളിലെ ഇടുക്കി ജംഗ്ഷന്‍, പ്രിയദര്‍ശിനിമേട് പ്രദേശങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+