ഇടുക്കിയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയാണ്; ചില പ്രദേശങ്ങളെ ഒഴിവാക്കി
ഇടുക്കി: ജില്ലയില്‍ കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് / പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്.

1. കുമളി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡിലെ ഒന്നാം മൈല്‍ ജംഗ്ഷന് 250 മീറ്റര്‍ ചുറ്റളവ്
2. ആലക്കോട് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡിലെ ചിലവ്-പട്ടോലിമല റോഡിന് ഇരുവശവുംഉള്ള ഭാഗം
3. കട്ടപ്പന മുനിസിപ്പാലിറ്റി 17, 20 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷന്‍ മുസ്ലിം പള്ളി മുതല്‍ ഇടുക്കി കവല വരെയും, ഇടുക്കി കവല മുതല്‍ സംഗീത ജംഗ്ഷന്‍ വരെയും സംഗീത ജംഗ്ഷന്‍ മുതല്‍ വെയര്‍ ഹൗസ് റോഡിലൂടെ ഇടുക്കി കവല ബൈപാസ് റോഡ് വരെയും. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
Recommended Video
കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍
1. ആലക്കോട് - 1-ാം വാര്‍ഡ് പൂര്‍ണ്ണമായും, 2-ാം വാര്‍ഡിലെ ചിലവ്-പട്ടോലിമല റോഡിന് ഇരുവശവും ഉള്ള ഭാഗം ഒഴികെയുള്ള പ്രദേശം
2. ദേവികുളം - 15-ാം വാര്‍ഡ്
3. ഉപ്പുതറ - 16-ാം വാര്‍ഡ്
4. കുമളി - 14-ാം വാര്‍ഡിലെ ഒന്നാം മൈല്‍ ജംഗ്ഷന് 250 മീറ്റര്‍ ചുറ്റളവ് ഒഴികെയുള്ള ഭാഗം
മുകളില്‍ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.
ഏലപ്പാറ - 13-ാം വാര്‍ഡ്
രാജകുമാരി - 3, 4 വാര്‍ഡുകളിലായി കജനാപ്പാറ ടൗണില്‍ നിന്നും - മുട്ടുകാട് റോഡില്‍ അരമനപ്പാറ അംഗന്‍വാടി വരെയും, ബൈസണ്‍വാലി റോഡില്‍ വെള്ളിവിളുന്താന്‍ വരെയും, കമ്പപ്പാറ റോഡില്‍ തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ പ്ലാന്റ് വരെയും, രാജകുമാരി റോഡില്‍ കജനാപ്പാറ ദേവമാതാ പള്ളിയുടെ കുരിശടി വരെയും, 6-ാം വാര്‍ഡിലെ വാതുകാപ്പ് മുതല്‍ മഞ്ഞക്കുഴി വരെയും.
നെടുങ്കണ്ടം - 10, 11, 12 വാര്‍ഡുകള്‍
ഇടവെട്ടി - 2-ാം വാര്‍ഡിലെ തൊണ്ടിക്കുഴ ഭാഗം, 11-ാം വാര്‍ഡിലെ മക്ക ജുമാ മസ്ജിദ് (മാര്‍ത്തോമ്മാ ഗേറ്റ്) ന്റെ 200 മീറ്റര്‍ ചുറ്റളവ്
കുമളി - 5, 7, 8, 9, 10, 12 വാര്‍ഡുകള്‍
ശാന്തന്‍പാറ - 6, 10 വാര്‍ഡുകള്‍
മുട്ടം - 10-ാം വാര്‍ഡ്
പീരുമേട് - 9-ാം വാര്‍ഡ്, 8-ാം വാര്‍ഡിലെ കരോട്ടുമുറി, കരടിക്കുഴി, മണിക്കല്‍ മൊട്ട എന്നീ പ്രദേശങ്ങള്‍
വാത്തിക്കുടി - 13-ാം വാര്‍ഡ്
കരിങ്കുന്നം - 8, 9, 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗവ. എല്‍.പി സ്‌കൂള്‍ മുതല്‍ ഫെഡറല്‍ ബാങ്ക് വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങള്‍
കട്ടപ്പന (ങ) 8ാം വാര്‍ഡില്‍ കല്ലുകുന്ന് ടോപ്പ് ഭാഗം, 13-ാം വാര്‍ഡില്‍ സാഗര കോളനി ഭാഗം
വണ്ടിപ്പെരിയാര്‍ - 2-ാം വാര്‍ഡില്‍ ഡൈമുക്ക് പോസ്റ്റ് ഓഫീസ് മുതല്‍ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് വരെയുള്ള ഭാഗം.












Click it and Unblock the Notifications