Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മാതൃകയ്ക്കാണ് കൈയ്യടി; സമൂഹ അടുക്കളയിലേക്ക് സംഭാവനയുമായി നവദമ്പതികള്‍

ഇടുക്കി: സമൂഹ അടുക്കളയിലേക്ക് 10000 രൂപ സംഭവനചെയ്ത് നവദമ്പതികള്‍. ലോക്ക് ഡൗണ്‍ കാലത്ത് വണ്ണപ്പുറം പഞ്ചായത്തിനാണ് ഇത്തരമൊരു സഹായമെത്തിയത്. വണ്ണപ്പുറം റോയല്‍ സ്വീറ്റ്‌സ് ഉടമ പള്ളിപ്പാട്ട് അനസ് - ബീമാ ദമ്പതികളുടെ മകന്‍ ലബീബും കോതമംഗലം ആയക്കാട് കുമ്പന്‍കാടന്‍ വീട്ടില്‍ യൂസുഫ് - സുഹ്‌റ ദമ്പതികളുടെ മകള്‍ സുമയ്യയും തമ്മിലുള്ള വിവാഹമായിരുന്നു വ്യാഴാഴ്ച്ച.

i

വിവാഹ ശേഷം വരന്റെ വീട്ടിലേക്കുള്ള യാത്രയില്‍ കുടുംബാംഗങ്ങളുമൊത്ത് വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിലെത്തി സമൂഹ അടുക്കളയിലേക്ക് 10000 രൂപ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരന് കൈമാറി. ഇതിന് ശേഷമാണ് ഗൃഹപ്രവേശം നടത്തിയത്. വിവാഹ സല്‍ക്കാരത്തിന് പകരമായി ഏതാനും ആളുകള്‍ക്ക് സമൂഹ അടുക്കള വഴി ഭക്ഷണം നല്‍കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലബീബ്.

ഇടുക്കിയില്‍ കൊറോണ രോഗം ആശങ്കയായി തുടരുകയാണ്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. പ്രതിസന്ധി നേരിടാന്‍ ഒട്ടേറെ പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ നടത്തി വരികയാണ്. അതിലൊന്നാണ് സമൂഹ അടുക്കള. ഒട്ടേറെ സുമനസുകളുടെ സഹായം ഇത്തരം സംരംഭങ്ങള്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+