ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ചില പ്രദേശങ്ങളെ ഒഴിവാക്കി

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2 പേര്‍ വിദേശത്ത് നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അതേസമയം, അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. 311 പേരാണ് ഇനി കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് / പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്.

k

1. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡിലെ എഴുമലക്കുടി, ആറ്റുപാറ, മുക്കപാണ്ടി കട, 3-ാം വാര്‍ഡിലെ ആറ്റുപാറ എന്നീ പ്രദേശങ്ങള്‍
2. കട്ടപ്പന മുനിസിപ്പാലിറ്റി 17-ാം വാര്‍ഡ് പൂര്‍ണ്ണമായും
3. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് പൂര്‍ണ്ണമായും
4. കുമാരമംഗലം ഗ്രാമപഞ്ചായത്ത് 3, 4, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഏഴല്ലൂര്‍ ജംഗ്ഷന് 500 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം
5. ഉപ്പുതറ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡിലെ ഉപ്പുതറ പാലം മുതല്‍ ഉപ്പുതറ പി.എച്ച്.സി വരെ
പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ / പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

1. കുമളി - 7-ാം വാര്‍ഡ്
2. നെടുങ്കണ്ടം - 10, 11, 12 വാര്‍ഡുകള്‍
3. ഇടവെട്ടി - 2-ാം വാര്‍ഡിലെ തൊണ്ടിക്കുഴ ഭാഗം
4. ശാന്തന്‍പാറ - 6, 10 വാര്‍ഡുകള്‍
5. കരിങ്കുന്നം - 8, 9, 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗവ. എല്‍.പി സ്‌കൂള്‍ മുതല്‍ ഫെഡറല്‍ ബാങ്ക് വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങള്‍

മുകളില്‍ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.

-ഏലപ്പാറ - 13-ാം വാര്‍ഡ്
-രാജകുമാരി - 3, 4 വാര്‍ഡുകളിലായി കജനാപ്പാറ ടൗണില്‍ നിന്നും - മുട്ടുകാട് റോഡില്‍ അരമനപ്പാറ അംഗന്‍വാടി വരെയും, ബൈസണ്‍വാലി റോഡില്‍ വെള്ളിവിളുന്താന്‍ വരെയും, കമ്പപ്പാറ റോഡില്‍ തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ പ്ലാന്റ് വരെയും, രാജകുമാരി റോഡില്‍ കജനാപ്പാറ ദേവമാതാ പള്ളിയുടെ കുരിശടി വരെയും, 6-ാം വാര്‍ഡിലെ വാതുകാപ്പ് മുതല്‍ മഞ്ഞക്കുഴി വരെയും.
-ഇടവെട്ടി - 11-ാം വാര്‍ഡിലെ മക്ക ജുമാ മസ്ജിദ് (മാര്‍ത്തോമ്മാ ഗേറ്റ്) ന്റെ 200 മീറ്റര്‍ ചുറ്റളവ്
-കുമളി - 5, 8, 9, 10, 12 വാര്‍ഡുകള്‍ പൂര്‍ണ്ണമായും, 14-ാം വാര്‍ഡിലെ ഒന്നാം മൈല്‍ ജംഗ്ഷന് 250 മീറ്റര്‍ ചുറ്റളവും
-മുട്ടം - 10-ാം വാര്‍ഡ്
-പീരുമേട് - 9-ാം വാര്‍ഡ്, 8-ാം വാര്‍ഡിലെ കരോട്ടുമുറി, കരടിക്കുഴി, മണിക്കല്‍ മൊട്ട എന്നീ പ്രദേശങ്ങള്‍
-വാത്തിക്കുടി - 13-ാം വാര്‍ഡ്
-കട്ടപ്പന (ങ) 8ാം വാര്‍ഡില്‍ കല്ലുകുന്ന് ടോപ്പ് ഭാഗം, 13-ാം വാര്‍ഡില്‍ സാഗര കോളനി ഭാഗം, 17, 20 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷന്‍ മുസ്ലിം പള്ളി മുതല്‍ ഇടുക്കി കവല വരെയും, ഇടുക്കി കവല മുതല്‍ സംഗീത ജംഗ്ഷന്‍ വരെയും സംഗീത ജംഗ്ഷന്‍ മുതല്‍ വെയര്‍ ഹൗസ് റോഡിലൂടെ ഇടുക്കി കവല ബൈപാസ് റോഡ് വരെയും ടി ഭാഗത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞ് അസോസിയേറ്റഡ് ഓട്ടോമൊബൈല്‍സിനോട് ചേര്‍ന്ന് വലത്തേക്കുള്ള റോഡിലൂടെ ചേന്നാട്ടുമറ്റം ജംഗ്ഷനില്‍ എത്തുന്നതു വരെയുള്ള വഴികള്‍ക്കുള്ളിലെ ഭാഗം.
-വണ്ടിപ്പെരിയാര്‍ - 2-ാം വാര്‍ഡില്‍ ഡൈമുക്ക് പോസ്റ്റ് ഓഫീസ് മുതല്‍ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് വരെയുള്ള ഭാഗം
-ആലക്കോട് - 2-ാം വാര്‍ഡിലെ ചിലവ്-പട്ടോലിമല റോഡിന് ഇരുവശവും ഉള്ള ഭാഗം

Idukki
English summary
New places designated as Containment zones in Idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X