ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശരാജ്യങ്ങളില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമസഹായം ലഭ്യമാക്കാന്‍ പദ്ധതി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: വിദേശമലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി 'നടപ്പാക്കുന്ന പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. ജോലി സംബന്ധമായവ, പാസ്പോര്‍ട്ട്, വിസ, മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍ ഇവയെല്ലാം ഈ സഹായപദ്ധതിയുടെ പരിധിയില്‍ വരും.

<strong>തൃപ്തി ദേശായിയെ പിണറായി വിജയന്‍ വിളിച്ചുവരുത്തി, പിണറായിയുടെ ഫോണ്‍ പരിശോധിക്കണം!!! ആരോപണം</strong>തൃപ്തി ദേശായിയെ പിണറായി വിജയന്‍ വിളിച്ചുവരുത്തി, പിണറായിയുടെ ഫോണ്‍ പരിശോധിക്കണം!!! ആരോപണം

ശിക്ഷ, ജയില്‍വാസം, ഇതുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സ ഇവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ ഇറാഖിലും മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും അധിവസിക്കുന്നവര്‍ക്കാണ് ഈ സഹായം ലഭിക്കുന്നത്. കേരളത്തില്‍ കുറഞ്ഞത് 2 വര്‍ഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും (സ്ത്രീ/പുരുഷന്‍) അതാത് രാജ്യങ്ങളില്‍ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത അനുഭവം ഉള്ളവരുമായവര്‍ക്കാണ് ലീഗല്‍ ലെയ്സണ്‍ ഓഫീസറായി നിയമനം ലഭിക്കാന്‍ അര്‍ഹതയുള്ളത്. നോര്‍ക്ക റൂട്ട്സ് ഇതിനുവേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കും.

jail-154236

അപേക്ഷകരില്‍ നിന്ന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് ഒരു പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതാത് രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായ സെല്ലിന് രൂപം കൊടുക്കുന്നത്. പ്രവാസി മലയാളികളുടെ നിയമപരമായ കരുതല്‍ നടപടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Idukki
English summary
New scheme to save prisoners in foreign countries through norka routes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X