കെട്ടിട നിര്‍മ്മാണത്തിന് ഇനി കട്ടയും സിമിന്റും വേണ്ട!!! വീടുകളുടെ നിര്‍മ്മാണം ഒറ്റ ദിവസംകൊണ്ട്...!!!
തൊടുപുഴ: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണംകൂടി ലക്ഷ്യമിട്ടാണ് പ്രിഫാബ് ജിപ്വാള്‍ എന്ന പുതിയ രീതിയില്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണം നടത്താനുള്ള ആശയം പുറത്തെത്തുന്നത്. വിവിധ ഇടങ്ങളില്‍ അടക്കം പ്രദര്‍ശനം ഒരുക്കിയാണ് ജനങ്ങളെ ഈ പുതിയ കെട്ടിട നിര്‍മ്മാണ രീതി പരിചയപ്പെടുത്തുന്നത്. നിര്‍മ്മാണ രീതികളെ പരിചയപ്പെടുത്തി ഇടുക്കി ചെറുതോണിയിലും രണ്ടു ദിവസത്തെ പ്രദര്‍ശനം ആരംഭിച്ചു.
പുതിയതായി വീടുകള്‍ നിര്‍മ്മിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന രീതിയാണ് എഫ്.ആര്.ബി.എല്‍ പ്രിഫാബ് ജിപ്വാള്‍ പാനലുകള്‍. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരിസ്ഥിതിക്ക് ഇണങ്ങുന്നതും ദുരന്തങ്ങള്‍ പെട്ടെന്ന് ബാധിക്കാത്തതുമായ പ്രത്യേകതരം നിര്‍മ്മാണ രീതിയാണ് പ്രിഫാബ് ജിപ്വാള്‍ സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇവ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കുമ്മായവും ചുണ്ണാമ്പും ഫൈബര്‍ ഗ്ലാസുകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രിഫാബ് ജിപ്വാളിന് സാധാരണ കോണ്‍ക്രീറ്റ് കട്ട ഉപയോഗിക്കുമ്പോഴുള്ള സ്ഥല നഷ്ടമില്ല. 1000 സ്ക്വയര്‍ഫീറ്റ് കെട്ടിടത്തിന്റെ ഭിത്തിക്കും റൂഫിനമായി പത്ത് പാനലിന്റെ അടുത്തെ ചിലവു വരുകയുള്ളൂ. ഒരു മണിക്കൂറിനുള്ളില്‍ ഒരു ജിപ്വാള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഒരു ക്രെയിനിന്റെയും രണ്ടു ഇന്സ്റ്റാളേഴ്സിന്റെയും സഹായത്തോടെ ഒരു ദിവസം കൊണ്ട് ചെറിയ വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രദര്‍ശനം ഒരുക്കിയ കമ്പനി അധികൃതര്‍ അഭിപ്രായപ്പെട്ടു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications