ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെട്ടിട നിര്‍മ്മാണത്തിന് ഇനി കട്ടയും സിമിന്റും വേണ്ട!!! വീടുകളുടെ നിര്‍മ്മാണം ഒറ്റ ദിവസംകൊണ്ട്...!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണംകൂടി ലക്ഷ്യമിട്ടാണ് പ്രിഫാബ് ജിപ്‌വാള്‍ എന്ന പുതിയ രീതിയില്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണം നടത്താനുള്ള ആശയം പുറത്തെത്തുന്നത്. വിവിധ ഇടങ്ങളില്‍ അടക്കം പ്രദര്‍ശനം ഒരുക്കിയാണ് ജനങ്ങളെ ഈ പുതിയ കെട്ടിട നിര്‍മ്മാണ രീതി പരിചയപ്പെടുത്തുന്നത്. നിര്‍മ്മാണ രീതികളെ പരിചയപ്പെടുത്തി ഇടുക്കി ചെറുതോണിയിലും രണ്ടു ദിവസത്തെ പ്രദര്‍ശനം ആരംഭിച്ചു.

പുതിയതായി വീടുകള്‍ നിര്‍മ്മിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന രീതിയാണ് എഫ്.ആര്‍.ബി.എല്‍ പ്രിഫാബ് ജിപ്വാള്‍ പാനലുകള്‍. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരിസ്ഥിതിക്ക് ഇണങ്ങുന്നതും ദുരന്തങ്ങള്‍ പെട്ടെന്ന് ബാധിക്കാത്തതുമായ പ്രത്യേകതരം നിര്‍മ്മാണ രീതിയാണ് പ്രിഫാബ് ജിപ്വാള്‍ സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇവ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

housemaking-

കുമ്മായവും ചുണ്ണാമ്പും ഫൈബര്‍ ഗ്ലാസുകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രിഫാബ് ജിപ്വാളിന് സാധാരണ കോണ്‍ക്രീറ്റ് കട്ട ഉപയോഗിക്കുമ്പോഴുള്ള സ്ഥല നഷ്ടമില്ല. 1000 സ്‌ക്വയര്‍ഫീറ്റ് കെട്ടിടത്തിന്റെ ഭിത്തിക്കും റൂഫിനമായി പത്ത് പാനലിന്റെ അടുത്തെ ചിലവു വരുകയുള്ളൂ. ഒരു മണിക്കൂറിനുള്ളില്‍ ഒരു ജിപ്വാള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഒരു ക്രെയിനിന്റെയും രണ്ടു ഇന്‍സ്റ്റാളേഴ്സിന്റെയും സഹായത്തോടെ ഒരു ദിവസം കൊണ്ട് ചെറിയ വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രദര്‍ശനം ഒരുക്കിയ കമ്പനി അധികൃതര്‍ അഭിപ്രായപ്പെട്ടു.
Idukki
English summary
new technology in making houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X