ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതികൾക്ക് ദിവസം 5 ലക്ഷം, കുടിച്ചുതീർത്തത് 250 ലിറ്റർ മദ്യം, ഉന്നത രാഷ്ട്രീയ നേതാക്കളും കുടുങ്ങും!!

Google Oneindia Malayalam News

തൊടുപുഴ: കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഇടുക്കിയിലെ ശാന്തന്‍പാറയിലെ ഒരു റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഏകദേശം 250ഓളം പേര്‍ പങ്കെടുത്ത പാര്‍ട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശാന്തന്‍പാറയുടെ അടുത്തുള്ള രാജാപ്പാറയില്‍ ആണ് സംഭവം. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ആണ് വ്യവസായിയുടെ നേതൃത്വത്തില്‍ നൈറ്റ് പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ബെല്ലി ഡാന്‍സിനായി യുവതികളെ വരെ എത്തിച്ചിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്...വിശദാംശങ്ങളിലേക്ക്...

സ്വകാര്യ റിസോര്‍ട്ടില്‍

സ്വകാര്യ റിസോര്‍ട്ടില്‍

തണ്ണിക്കോട് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആയ റോയി കുര്യന് എതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ശാന്തന്‍പാറ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 28 ന് രാത്രിയാണ് സ്വകാര്യ റിസോര്‍ട്ടില്‍ ഇവരുടെ നേതൃത്വത്തില്‍ നൈറ്റ് പാര്‍ട്ടിയും മറ്റും നടന്നത്. തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചതുരംഗ പാറയില്‍ ഒരു വ്യവസായ സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടായിരുന്നു പാര്‍ട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

 പങ്കെടുത്തത് ഉന്നതര്‍

പങ്കെടുത്തത് ഉന്നതര്‍

സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ജൂണ്‍ 28 ന് രാത്രി 8 മണിയോടെയാണ് പാര്‍ട്ടി തുടങ്ങിയത് എന്നാണ് ലഭ്യമാകുന്ന വിവരം. പുലര്‍ച്ചെ രണ്ട് മണി വരെ ഇത് തുടര്‍ന്നു എന്നും പറയുന്നു. സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മതമേലധ്യക്ഷന്‍മാരും എല്ലാം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ബെല്ലി ഡാന്‍സര്‍

ബെല്ലി ഡാന്‍സര്‍

നര്‍ത്തകി കേരളത്തിന് പുറത്ത് നിന്ന് നൈറ്റ് പാര്‍ട്ടിയില്‍ മുന്നോറോളം പേര്‍ പങ്കെടുത്തിട്ടുണ്ടാകാം എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പാര്‍ട്ടിയിലേക്ക് ബെല്ലി ഡാന്‍സറെ കൊണ്ടുവന്നത് കേരളത്തിന് പുറത്ത് നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് പാര്‍ട്ടി ഒരുക്കിയത് എന്നാണ് വിവരം.

250 ഓളം ലിറ്റര്‍ മദ്യം

250 ഓളം ലിറ്റര്‍ മദ്യം

നിശാ പാര്‍ട്ടിക്കായി ഏകദേസം 250 ലിറ്ററോളം മദ്യം എത്തിച്ചതായാണ് വിവരം. ഈ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. പരിപാടി സംഘടിപ്പിച്ചത് പൊലീസിന്റെയും രാഷ്ട്രീയ നേതാക്കന്മാരുടെയും മൗനാനുവാദത്തോടെയായിരുന്നു. കൊവിഡ് ഭീതി സംസ്ഥാനത്ത് ഇപ്പോഴും തുടരുമ്പോഴും കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ദിവസം അഞ്ച് ലക്ഷം

ദിവസം അഞ്ച് ലക്ഷം

മുംബൈ സ്വദേശികളായ നര്‍ത്തകികളെ ഹൈദരാബാദില്‍ നിന്നാണ് ബുക്ക് ചെയ്തത്. നാല് ദിവസത്തേക്ക് ബുക്ക് ചെയ്ത ഇവരെ കൊച്ചിയില്‍ എത്തിച്ച ശേഷം ശനിയാഴ്ചയോടെ ഇടുക്കിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ഒരു ദിവസം അഞ്ച് ലക്ഷം രൂപ കരാറിലാണ് കേരളത്തില്‍ എത്തിച്ചത്. പരിപാടി കഴിഞ്ഞതിന് ശേഷം ഇവര്‍ കേരളം വിട്ട് പോയിട്ടില്ലെന്നാണ് വിവരം.

തൃശൂരിലും

തൃശൂരിലും

ഇവര്‍ തൃശൂരിലും സമാനമായ പരിപാടി സംഘടിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ രഹസ്യാന്വേണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇടുക്കിയിലെ റിസോര്‍ട്ടില്‍ പരിപാടി നടക്കുമ്പോള്‍ പൊലീസ് സ്ഥലത്തെത്തിയെന്നും പിന്നീട് മടങ്ങിപ്പോകുകയായിരുന്നെന്നും വിവരമുണ്ട്.

വില്ലനായത് മൊബൈല്‍ ദൃശ്യങ്ങള്‍

വില്ലനായത് മൊബൈല്‍ ദൃശ്യങ്ങള്‍

പരിപാടിയില്‍ പങ്കെടുത്തവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ശാന്തന്‍പാറ പൊലീസ് വ്യവസായിക്കെതിരെ കേസെടുത്തത്. റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബാക്കിയുള്ളവര്‍ക്കെതിരെയും കേസെടുക്കും. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്ന ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്.

ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍

ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍

പാര്‍ട്ടി നടക്കുന്നതറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തിയിരുന്നു. എന്നാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടത് മൂലം കേസെടുക്കാതെ മടങ്ങിപ്പോകുകയായിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ ആരോപണം നേരിടുന്ന പൊലീസും പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കേസില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വിവിധ സംഘടകള്‍ പരാതി നല്‍കിയിട്ടുണ്ട്.

Idukki
English summary
Night party in Idukki; Belly Dancer gets Rs 5 lakh per day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X