ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപയുടെ ഉറവിടം തൊടുപുഴയല്ല: വീണ്ടും പരിശോധന, മേഖലയില്‍ വവ്വാലുകളുടെ സാന്നിധ്യമില്ലെന്ന്

  • By Desk
Google Oneindia Malayalam News

താടുപുഴ: നിപയുടെ ഉറവിടം തൊടുപുഴയല്ലെന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ സ്ഥിരീകരിച്ചു. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പഠിച്ചിരുന്ന കോളേജിലും താമസിച്ചിരുന്ന വീട്ടിലും പരിസര പ്രദേശങ്ങളിലും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധസംഘം ഉറവിട സാധ്യതാ പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ രോഗത്തിന്റെ ഉറവിടം തൊടുപുഴയല്ല എന്ന് സംഘം വിലയിരുത്തി.

വി മുരളീധരനെ ഭീഷണിപ്പെടുത്തിയ നമ്പര്‍ സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്റ്ററുടെതെന്ന്വി മുരളീധരനെ ഭീഷണിപ്പെടുത്തിയ നമ്പര്‍ സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്റ്ററുടെതെന്ന്

പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോയെന്നും സംഘം പരിശോധിച്ചു.നിപ സ്ഥിരീകരിച്ചതോടെ, വിദ്യാര്‍ഥി താമസിച്ചിരുന്ന വീടിനു സമീപമുള്ളവരും നിരീക്ഷണത്തിലായിരുന്നു. കേന്ദ്രസംഘത്തിന്റെ പരിശോധന കഴിഞ്ഞതോടെ ഇനിയിത് തുടരാന്‍ സാധ്യത ഇല്ല. വിദ്യാര്‍ഥിയുടെ വീടും നൈപുണ്യപരിശീലനത്തിനുപോയ സ്ഥലവും പരിശോധിച്ചശേഷം അടുത്തദിവസത്തെ ഉന്നതതല യോഗത്തില്‍ വിശദറിപ്പോര്‍ട്ട് നല്‍കും.

21-vdiya-nipah

ഏതൊക്കെ പഴങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകുന്നു, ഇവയുടെ ഇപ്പോഴത്തെ ലഭ്യത എന്നീ വിവരങ്ങള്‍ ശേഖരിച്ചു. വിദ്യാര്‍ഥികള്‍ ഭക്ഷണം പാകംചെയ്തിരുന്നോ, സമീപകാലത്ത് ഇവര്‍ ഇവിടെ എത്രദിവസം താമസിച്ചു തുടങ്ങിയ വിവരങ്ങള്‍ വീട്ടുടമസ്ഥനോട് ചോദിച്ചറിഞ്ഞു. വിദ്യാര്‍ഥികള്‍ കുടിക്കാനുപയോഗിച്ചിരുന്ന വെള്ളം എടുക്കുന്ന കിണറും പരിസരവും വിശദമായി പരിശോധിച്ചു..
Idukki
English summary
Nipah: No bats pressence in Thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X