ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ തുടരുന്നു തടയിടാന്‍ ആളില്ല: ഉദ്യോഗസ്ഥരും കണ്ണടക്കുന്നു!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും അനധികൃത നിര്‍മ്മാണങ്ങള്‍ തുടരുന്നതായി ആരോപണം. പലയിടങ്ങളിലും ചട്ടങ്ങള്‍പാലിക്കാതെയാണ് നിര്‍മ്മാണ അനുമതി നല്‍കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതുതായി നിര്‍മ്മിക്കുന്ന പല കെട്ടിടങ്ങളും വില്ലേജില്‍ നിന്നും യാതൊരുവിധ പരിശോധനയും ഇല്ലാതെ എന്‍ ഒ സി വാങ്ങിയാണ് നടത്തി വരുന്നത്. മുമ്പ് 8 വില്ലേജുകളിലും എന്‍ ഒ സി നല്‍കുന്നതടക്കമുള്ള ചുമതല ദേവികുളം സബ്കളടറിനായിരുന്നു ഉണ്ടായിരുന്നത്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി; കരുക്കള്‍ നീക്കി കോണ്‍ഗ്രസ്, ആന്ധ്രയില്‍ നിന്ന് തെലങ്കാനയിലേക്ക് കത്ത്രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി; കരുക്കള്‍ നീക്കി കോണ്‍ഗ്രസ്, ആന്ധ്രയില്‍ നിന്ന് തെലങ്കാനയിലേക്ക് കത്ത്

എന്നാല്‍ പിന്നീട് വില്ലേജ് ഓഫീസുകള്‍ മുഖേന നേരിട്ട് നിര്‍മ്മാണ അനുമതി വാങ്ങാന്‍ സാധിക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍മാറിയതോടെ ചട്ടങ്ങള്‍ പാലിക്കാതെയുള്ള ബഹുനിലകെട്ടിടങ്ങള്‍ മൂന്നാറിലും പരിസരപ്രദേശങ്ങളും ഒരു ഇടവേളക്കുശേഷം വീണ്ടും പണിതുയര്‍ത്തി തുടങ്ങി എന്നതാണ് വാസ്തവം.

constructionmunnar-

ഏതൊക്കെ കെട്ടിടങ്ങള്‍ക്ക് എന്‍ ഒ സി കൊടിത്തിട്ടുണ്ടെന്നുപോലും മിക്ക വില്ലേജ് ഓഫീസുകളിലും രേഖകള്‍ ഇല്ലാത്ത സാഹചര്യവും ഉണ്ട്. മറ്റൊന്ന് ഏലപട്ടയ മേഖലകളിലെ നിര്‍മ്മാണങ്ങളാണ്. ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് ഏലപട്ടയ പ്രദേശങ്ങളില്‍ വന്‍തോതില്‍ നിര്‍മ്മാണങ്ങള്‍ നടന്നു വരുന്നുണ്ട്. അനധികൃതമായി നടന്നു വരുന്ന പല കെട്ടിടങ്ങളും പൂര്‍ത്തിയാകുന്നതും നിര്‍മ്മാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും പുറംലോകംപോലും അറിയുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

Idukki
English summary
No action against Illegal construction in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X