Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന രോഗിയും നെഗറ്റീവായി ആശുപത്രിവിട്ടു, കൊവിഡ് മുക്തമായി ഇടുക്കി ജില്ല

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ചികിത്സയിലായിരുന്ന അവസാന കൊവിഡ് രോഗിയും ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേഷന്‍ അറിയിച്ചു. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന ആകെ 24 പേരാണ് ഉണ്ടായിരുന്നത്. നിലവില്‍ 24 പേര്‍ക്കും രോഗം ഭേദമായിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.

idukki

ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലായിരുന്നവരില്‍ 97 പേരുടെ നിരീക്ഷണകാലാവധി ഇന്ന് അവസാനിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേരുടെ ഐസലേഷന്‍ ഇന്ന് അവസാനിച്ചു. ഇദ്ദേഹത്തെ വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജില്ലയില്‍ ഇന്ന് പുതുതായി 301 പേരെ വീടുകളിലും 10 പേരെ ആശുപത്രികളിലും നിരീക്ഷണത്തിലാക്കി. ഇപ്രകാരം നിലവില്‍ ജില്ലയില്‍ 1321 പേര്‍ വീടുകളിലും 10 പേര്‍ ആശുപത്രികളിലുമായി ആകെ 1331 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്നും ഇന്ന് 44 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതുള്‍പ്പടെ ആകെ 2411 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. ഇന്ന് 116 പേരുടെ പരിശോധനാഫലം ലഭിച്ചിട്ടുള്ളതും ഇതുള്‍പ്പടെ ആകെ 2237 പേരുടെ ഫലം ലഭിച്ചിട്ടുള്ളതുമാണ്. 174 പേരുടെ പരിശോധനാഫലം ലഭ്യമാകാനുള്ളതെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലുള്ള ഇവര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്നവരാണ്. 485 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 17 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23,930 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 123 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 36,648 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,002 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3475 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3231 സാമ്പിളുകള്‍ നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇല്ല. നിലവില്‍ ആകെ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+