ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുരുന്നുകള്‍ അക്ഷരമെഴുതുന്നത് വെളിച്ചമില്ലാത്ത മുറിയിലിരുന്ന്...!!! പുതിയ അംഗന്‍വാടി കെട്ടിടത്തിന്റെ പണിതീര്‍ന്നിട്ടും വെളിച്ചമെത്തിയില്ല, നിര്‍മ്മാണം പൂര്‍ത്തിയായത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് !!!

  • By Desk
Google Oneindia Malayalam News

അടിമാലി: അംഗന്‍വാടിക്കായി പുതിയ കെട്ടിടം പണികഴിപ്പിച്ചിട്ടും ഇരുളിലിരുന്ന് പഠിക്കാനാണ് അടിമാലി ഇരുമ്പുപാലത്തെ 12 ഓളം കുരുന്നുകളുടെ നിയോഗം. കെട്ടിടം നിര്‍മ്മിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും അംഗന്‍വാടിയില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.വൈദ്യുതിക്കൊപ്പം ശുദ്ധജലത്തിന്റെ അപര്യാപ്തതയും അംഗന്‍വാടി ജീവനക്കാര്‍ക്കും കുരുന്നുകള്‍ക്കും വിലങ്ങു തടിയാകുന്നു.

'ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!

അടിമാലി ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 66-ാം നമ്പര്‍ അംഗന്‍വാടിയാണ് വിവാദ കേന്ദ്രം.സമീപത്തെ പന്ത്രണ്ടോളം കുരുന്നുകള്‍ ഇവിടെ അറിവിന്റെ പാഠം നുകരുന്നു.എന്നാല്‍ അടിസ്ഥാനപരമായി വേണ്ടുന്ന വൈദ്യുതിയും വെള്ളവും അംഗന്‍വാടിയില്‍ ഇല്ലാത്തതാണ് മാതാപിതാക്കളുടെ പരാതിക്കിടവരുത്തിയിട്ടുള്ളത്.രണ്ട് നിലകളാണ് അംഗന്‍വാടി കെട്ടിടത്തിനായുള്ളത്.താഴത്തെ നിലയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞു.

building

മുകളിലത്തെ നിലയുടെ നിര്‍മ്മാണം കൂടി പൂര്‍ത്തീകരിച്ചാലെ വൈദ്യുതി നല്‍കുകയുള്ളുവെന്ന നിലപാടാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മാതാപിതാക്കള്‍ പറയുന്നു.മുകളിലത്തെ നിലയുടെ വയറിംഗും പെയിന്റിംങ്ങും അടക്കമുള്ള ജോലികള്‍ ഇനിയും തീരേണ്ടതായുണ്ട്.അനുവദിച്ച ഫണ്ട് തീര്‍ന്നതുമൂലം മറ്റ് ജോലികളുമായി മുമ്പോട്ട് പോകാനാകില്ലെന്നാണ് നിര്‍മ്മാണം വൈകുന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന മറുപടി.

അംഗന്‍വാടിക്കിതുവരെ സ്വന്തമായൊരു കുടിവെള്ള ശ്രോതസ്സും ലഭിച്ചിട്ടില്ല.ഒരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 40 രൂപ പിരിവെടുത്താണ് പ്രതിമാസം പുറത്തു നിന്നും ശുദ്ധജലം വാങ്ങുന്നത്.താഴത്തെ നിലയില്‍ കണക്ഷനുള്ളതിനാല്‍ ഈ കെട്ടിടത്തില്‍ മാത്രം വൈദ്യുതി ലഭ്യമാക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.ശേഷിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നും ശുദ്ധജലമെത്തിക്കണമെന്നുമുള്ള ആവശ്യവും ഇവര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.

Idukki
English summary
No electricity in anganavadi building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X