ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജക്കാട്ടില്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ് ഇല്ല....ലഹരി ഉദ്പന്നങ്ങളുടെ കടന്നു വരവ് കൂടുന്നു...!!!

Google Oneindia Malayalam News

രാജാക്കാട്: ഹൈറേഞ്ച് മേഖലയില്‍ വീണ്ടും വ്യാജമദ്യ ലോബികളും കഞ്ചാവ് മാഫിയാ സംഘങ്ങളും സജീവമായതോടെ രാജാക്കാട് കേന്ദ്രീകരിച്ച് എക്‌സൈസ് റെയിഞ്ച് ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മദ്യവിരുദ്ധ സമതിയും രംഗത്തെത്തി.

 ക്രിസ്തുമസ് കാലത്ത് ദുരിതം, 5 ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും, എടിഎം പ്രവർത്തനത്തെ ബാധിക്കും ക്രിസ്തുമസ് കാലത്ത് ദുരിതം, 5 ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും, എടിഎം പ്രവർത്തനത്തെ ബാധിക്കും

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂപ്രദേശമടങ്ങിയ റെയിഞ്ചാണ് ഉടുമ്പന്‍ചോല എക്സെയിസ് റെയിഞ്ച്. വലിയ ഭൂപ്രദേശത്ത് ഓടിയെത്തുന്നതിന് ജീവനക്കാരുടെ എണ്ണക്കുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ രാജാക്കാട് കേന്ദ്രീകരിച്ച് എക്‌സൈസ് റെയിഞ്ച് ഓഫീസ് തുറക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഉടുമ്പന്‍ചോല റെയിഞ്ചില്‍ ഏറ്റവും കൂടുതല്‍ വ്യാജ വാറ്റും, കഞ്ചാവുമടക്കമുള്ള കേസ്സുകള്‍ പിടികൂടുന്നത് രാജാക്കാട്, രാജകുമാരി, സേനാപതി, അടക്കമുള്ള പഞ്ചായത്തുകളില്‍ നിന്നാണ് നെടുംങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നും ഇവിടെയെത്തണമെങ്കില്‍ മുപ്പത് കിലോമീറ്ററെങ്കിലും ദൂരം വാഹന യാത്രചെയ്യണം. ഈ സാഹചര്യത്തിലാണ് നിലവില്‍ വീണ്ടും കഞ്ചാവ് വില്‍പ്പനയും വ്യാജമദ്യ വില്‍പ്പനയും സജീവമാകുന്നത്.

madhyam

കഞ്ചാവ് പൊതി വില്‍പ്പനയും വ്യാജ ചാരായ വില്‍പ്പനയും കാടുകളില്‍ വാറ്റ് കേന്ദ്രങ്ങളും കഞ്ചാവ് കൃഷിയും സജീവമാകുന്ന സമയത്ത് എക്സെയിസ് ഡിപ്പാര്‍ട്ടുമെന്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും രാജാക്കാട് കേന്ദ്രീകരിച്ച് പുതിയ റെയിഞ്ച് ഓഫീസും സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് മദ്യ വിരുദ്ധ സമിതിയുടെ ആവശ്യവും.
Idukki
English summary
no excise range office in rajakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X