ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ന്യൂനമര്‍ദ്ദം സംബന്ധിച്ച് ഇടുക്കി ജനത ആശങ്കപെടേണ്ടതില്ല: ജനപ്രതിനിധികള്‍

Google Oneindia Malayalam News

ചെറുതോണി: ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏതു സാഹചര്യത്തെ നേരിടാനുമുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ജനപ്രതിനിധികള്‍. ഡാമുകളുടെ തുറക്കല്‍, ദുരന്തനിവരാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് മുന്നൊരുക്കങ്ങളുടെ അവലോകനത്തിന് കളക്ട്രേറ്റില്‍ ചേര്‍ന്ന ഉദ്യോഗസഥരുടെയും ജനപ്രതിനിധികളുടെയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തീവണ്ടിപ്പാലത്തില്‍ മണ്ണിടിച്ചില്‍: ചാലക്കുടി പാലത്തില്‍ ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണംതീവണ്ടിപ്പാലത്തില്‍ മണ്ണിടിച്ചില്‍: ചാലക്കുടി പാലത്തില്‍ ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം

ഏതുസാഹചര്യത്തെയും നേരിടാവുന്ന രീതിയില്‍ ഭരണകൂടം സുസജ്ജമാണെന്നും ഒരുവിധത്തിലുള്ള ആശങ്കയും വേണ്ടെന്ന് അഡ്വ.ജോയ്സ് ജോര്‍ജ് എം.പി പറഞ്ഞു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന റോഡുകളില്‍ താല്‍ക്കാലികമായി പുനര്‍നിര്‍മാണം നടത്തിയപ്പോള്‍ വെള്ളം ഒഴുകിപ്പോകുന്ന മാര്‍ഗങ്ങളില്‍ തടസമുണ്ടായിട്ടുണ്ടെങ്കില്‍ അടിയന്തരമായി അത് നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടികൈക്കൊള്ളണമെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു.

dam

മുല്ലപ്പെരിയാര്‍ ഡാമില്‍ 142 അടിയില്‍ നിന്നാണ് വെള്ളം തുറന്നുവിടുന്നതെങ്കില്‍ സമീപവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ സജ്ജമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഴക്കെടുതി ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് വെളിച്ചം ഇല്ലായ്മ തടസമാകുന്ന തടിയമ്പാട് പോലുള്ള സ്ഥലങ്ങളില്‍ വെളിച്ചത്തിനുള്ള ക്രമീകരണം വേണമെന്നും ചെറുതോണി പാലത്തില്‍ താല്‍ക്കാലികമായി കൈവരികള്‍ സ്ഥാപിക്കണമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. മഴയുടെ കാഠിന്യം വിലയിരുത്തി ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ ക്യാമ്പുകള്‍ തുറക്കുന്നത് പ്രാദേശിക അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു അറിയിച്ചു.

Idukki
English summary
no need to fear about rain and flood in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X