ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം, പുതിയ രോഗികളില്ല; രണ്ട് പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

തൊടുപുഴ: ഇടുക്കിക്ക് അശ്വാസമായി പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദിവസങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിനം വന്നത്. അതേസമയം,. ഇന്ന് രണ്ട് പേര്‍ക്ക് രോഗമുക്തി നേടി. ജൂണ്‍ 21 ന് കോവിഡ് സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിയായ ഡ്രൈവര്‍, തമിഴ്നാട് നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് സ്ഥിരീകരിച്ച ഉടുമ്പന്നൂര്‍ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ഇടുക്കി സ്വദേശികളായ 50 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

idukki

അതേസമയം, അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി കൊവിഡ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഇടുക്കി ജില്ലയില്‍ 29 വാഹന ഉടമകള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇന്നലെ (30) 2699 വാഹനങ്ങള്‍ പരിശോധിച്ചു. ബസുകളും മറ്റ് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 472 പേര്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ചു.

ഇതിനിടെ ഇന്ന് സംസ്ഥാനത്ത് 131 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Idukki
English summary
No new Covid cases, Two were cured in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X