ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ഇന്ന് ആര്‍ക്കും കൊറോണ രോഗമില്ല, 5 പേര്‍ക്ക് രോഗമുക്തി, ഒരു മരണം

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയ്ക്ക് ഇന്ന് നേരിയ ആശ്വാസത്തിന്റെ ദിനമാണ്. ആര്‍ക്കും പുതിയതായി കൊറോണ രോഗം സ്ഥിരീകരിച്ചില്ല. മാത്രമല്ല, 5 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇടുക്കിക്കാരായ 277 പേരാണ് കൊറോണ ബാധിച്ച് ചികില്‍സയിലുള്ളത്. അതേസമയം, ഇടുക്കി സ്വദേശിയായ ഒരാള്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചു. അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ (75) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.

C

ഒരാഴ്ച മുമ്പാണ് നാരായണനും മകനും സ്വന്തം വാഹനത്തില്‍ തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് നാട്ടിലെത്തിയത്. മതിയായ രേഖയില്ലാതെയാണ് ഇരുവരും നാട്ടിലെത്തിയത് എന്നാണ് വിവരം. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി സ്രവം പരിശോധിച്ചു. ആദ്യം സമ്മതിച്ചില്ല, ബലമായി സ്രവമെടുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് പരിശോധന ഫലം പുറത്തുവന്നത്. രണ്ടു പേര്‍ക്കും രോഗമുണ്ടായിരുന്നു. നാരായണന്റെ മകന്‍ ഇടുക്കി മെഡിക്കല്‍ കോളജിലാണ്.

അതേസമയം, ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരിക്കുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ ജില്ലാ ആസ്ഥാനം ഉള്‍പ്പെട്ടുവരുന്നതിനാലും ഭൂരിഭാഗം ജില്ലാ ഓഫീസുകളും സ്ഥിതിചെയ്യുന്നത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലായതിനാലും പ്രസ്തുത പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയര്‍-റെസ്‌ക്യൂ, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ ഓഫീസുകളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ അടിയന്തിര ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

Idukki
English summary
No one more people confirmed Coronavirus in Idukki today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X