ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡില്ലെങ്കില്‍ വോട്ടില്ല!! രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു പറ്റിക്കുകയാണെന്ന് ചീയപ്പാറ നിവാസികള്‍!

  • By Desk
Google Oneindia Malayalam News

ഇടുക്കി: റോഡില്ലെങ്കില്‍ ഇക്കുറി വോട്ടും നല്‍കില്ലെന്ന നിലപാടില്‍ അടിമാലി ഗ്രാമപഞ്ചായത്തിലെ ചീയപ്പാറ കമ്പിലൈന്‍ നിവാസികള്‍. റോഡ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് കമ്പിളിപ്പിച്ച വിവിധ ജനപ്രതിനിധികളോടുള്ള പ്രതിഷേധ സൂചകമായാണ് ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ പ്രദേശവാസികള്‍ ഒരുങ്ങുന്നത്.

<strong>കോഴിക്കോട്ട് വീണ്ടും വൻ കഞ്ചാവുവേട്ട: പിടികൂടിയത് 55 കിലോ കഞ്ചാവ്, ഇടുക്കി സ്വദേശികള്‍ അറസ്റ്റില്‍!</strong>കോഴിക്കോട്ട് വീണ്ടും വൻ കഞ്ചാവുവേട്ട: പിടികൂടിയത് 55 കിലോ കഞ്ചാവ്, ഇടുക്കി സ്വദേശികള്‍ അറസ്റ്റില്‍!

cheeyappara-15

അടിമാലി ഗ്രാമപഞ്ചായത്തിലെ 21 ാം വാര്‍ഡാണ് ചീയപ്പാറ കമ്പിലൈന്‍ പ്രദേശം. കമ്പിലൈനില്‍ നിന്നും ഒഴിവുത്തടം കൂടി ഇരുമ്പുപാലത്തേക്കും തുടര്‍ന്ന് അടിമാലിയിലേക്കും പോകുന്ന അഞ്ചു കിലോമീറ്റര്‍ റോഡാണ് കാലങ്ങളായി അറ്റക്കുറ്റ പണികള്‍ നടത്താത്തതിനാല്‍ ദയനീയവസ്ഥയില്‍ തുടരുന്നത്. മാറിമാറി വരുന്ന ജനപ്രതിനിധികള്‍ റോഡ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും പിന്നീടങ്ങോട് തിരഞ്ഞു നോക്കുന്നുപോലുമില്ല. കാലങ്ങളായി തല്‍സ്ഥിതിതി തുടരുന്നതിനാലാണ് നാട്ടുകാര്‍ ഇക്കുറിയും ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന് തീരുമാനം എടുത്തത്. വിവിധ ഇടങ്ങളില്‍ നോട്ടീസ് വിതരണം ചെയ്തിട്ടുണ്ട്. ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.

Idukki
English summary
no vote without road, cheeyappara people's resolution towards election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X