ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ പുനര്‍നിര്‍മാണം; സഹകരണവുമായി സര്‍ക്കാരിതര സംഘടനകള്‍, കൈമാറിയത് പത്തുലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍

  • By Desk
Google Oneindia Malayalam News

ചെറുതോണി: പ്രളയത്തെത്തുടന്നുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി നൂതന ആശയങ്ങളുമായി സര്‍ക്കാരിതര സംഘടനകള്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനുമായി കളക്ട്രേറ്റില്‍ ഇന്റര്‍ ഏജന്‍സി യോഗം നടത്തി. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് 99 ശതമാനം പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

<strong>''തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയിൽ; ഖദറിട്ട കാവിയാണ് കോൺഗ്രസ് '' കുറിപ്പ്</strong>''തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയിൽ; ഖദറിട്ട കാവിയാണ് കോൺഗ്രസ് '' കുറിപ്പ്

അതോടൊപ്പം വില്ലേജ് ഓഫീസര്‍മാരുടെയും താലൂക്ക് അധികാരികളുടെയും പ്രളയപുരോഗതി യോഗങ്ങള്‍ പതിവായി ചേരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും യു.എന്‍.ഡി.പി യുടെയും നേതൃത്തത്തിലാണ് ഇന്റര്‍ ഏജന്‍സി യോഗം നടത്തിയത്. പ്രധാനമായും ഇന്റര്‍ ഏജന്‍സി സ്ഥാപനവത്കരിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രളയം കഴിഞ്ഞതിനു ശേഷം ജില്ലയില്‍ ഓരോ സംഘടന മേധാവികളും വിവിധ മേഖലകളില്‍ നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു.

Disaster

ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി മേഴ്സി കോര്‍പ്സ് ഇന്ത്യ എന്ന സംഘടന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് 10 ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ് കൈമാറിയത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണയായി സുരക്ഷാ ഉപകരണങ്ങളുടെ കുറവ് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സുരക്ഷാ ഉപകരണങ്ങളുടെ ബുദ്ധിമുട്ട് ഉദ്യോഗസ്ഥര്‍ ഏറെ അനുഭവിച്ചിരുന്നു.

ജില്ലയിലെ സന്നദ്ധ സംഘടനകളുടെ സഹകരണം ഇതു സംബന്ധിച്ച് ആവശ്യപ്പെടുകയും മേഴ്സി കോര്‍പ്സ് ഇന്ത്യയുടെ ദുരന്ത ലഘൂകരണത്തിനായുള്ള ഫണ്ട് ഇതിനായി ഉപയോഗിക്കുകയും ആയിരുന്നു. ഈ ഉപകരണങ്ങള്‍ 20ന് കട്ടപ്പനയില്‍ നടക്കുന്ന ജനകീയം ഈ അതിജീവനം എന്ന പരിപാടിയില്‍ താലൂക്ക് ഓഫീസുകള്‍ക്കും, പോലീസ്, ഫയര്‍ തുടങ്ങിയ വകുപ്പുകള്‍ക്കും വിതരണം ചെയ്യും. വിവിധ സുരക്ഷാ ഉപകരണങ്ങളായ ലൈഫ്ജാക്കറ്റ്, ഹെല്‍മെറ്റ്, റയിന്‍കോട്ട്സ്, മൈക്രോഫോണ്‍, ജനറേറ്റര്‍, ടോര്‍ച്ച്, ഫസ്റ്റ് എയ്ഡ് കിറ്റ്, സോളാര്‍ പാനല്‍, സൈറണ്‍, കയര്‍, കമ്പ്യൂട്ടര്‍ തുടങ്ങി അത്യാധുനിക സുരക്ഷാ ഉപകരണങ്ങളാണ് നല്‍കിയത്.

Idukki
English summary
Non-governmental organizations in co operation with flood reconstruction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X