ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തെ തുടര്‍ന്ന് താളംതെറ്റിയ ഇടുക്കി വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നു; മധ്യവേനല്‍ അവധി ആഘോഷിക്കാന്‍ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: പ്രളയത്തെ തുടര്‍ന്ന് താളംതെറ്റിയ ഇടുക്കിയുടെ വിനോദസഞ്ചാര മേഖലക്ക് വലിയ ഉണര്‍വാണ് കഴിഞ്ഞ ഒരുമാസത്തോളമായി ഉണ്ടായിരിക്കുന്നത്. കാലവര്‍ഷം തുടങ്ങുന്നതിനും സ്‌കൂളുകള്‍ തുറക്കുന്നതിനു മുമ്പായി മധ്യവേനല്‍ അവധി ആഘോഷിക്കാന്‍ ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരുമാസത്തോളമായി വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ സഞ്ചാരികളും മൂന്നാര്‍ കേന്ദ്രീകരിച്ചാണ് എത്തുന്നത്.

അബ്ദുള്ളക്കുട്ടിയെ പുറത്താക്കാല്‍; പ്രഖ്യാപനം നടന്നത് മണിക്കൂറുകള്‍ക്കുള്ളില്‍... ഉടന്‍ നടപടി വേണമെന്ന് ഹൈക്കമാന്‍ഡിന്റെ ഉഗ്രശാസന!!

മൂന്നാര്‍, മറയൂര്‍, മാട്ടുപ്പെട്ടി,വട്ടവട, രാജമല എന്നിവടങ്ങളിലെല്ലാം ആയിരങ്ങളാണ് ദിനംപ്രതി എത്തുന്നത്. കൂടുതല്‍ ആളുകളും വിവിധ ഇടങ്ങളില്‍ ട്രക്കിംങ്ങും ബോട്ടിംഗും ആസ്വദിക്കാന്‍ എത്തുന്നു. ഇതില്‍ പ്രധാന കേന്ദ്രങ്ങളാണ് മാട്ടുപ്പെട്ടിയും ചെങ്കുളവും കല്ലാര്‍കുട്ടിയും. വേനല്‍മഴയുടെക്കുറവ് ജില്ലയിലെ ബോട്ടിംഗ് സെന്ററുകളില്‍ പലതിന്റെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കാരണമായിട്ടുണ്ട്.

Varayad

ബോട്ടിംഗ് ഇല്ല എങ്കിലും സഞ്ചാരികള്‍ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളെ ഒഴിവാക്കുന്നില്ല എന്നു തന്നെ പറയാം.കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം കനത്ത മഴ ഇടുക്കിയുടെ പലയിടങ്ങളിലും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമായി വിനോദസഞ്ചാരികളെ ബാധിച്ചിട്ടില്ല എന്നതാണ് വസ്തുത. വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വുണ്ടായതോടെ പലയിടങ്ങളിലും ടൂറിസം ഉപജീവനമാര്‍ഗമാക്കിയ ആളുകള്‍ക്ക് ആശ്വാസകരമായ വരുമാനവും ലഭിക്കുന്നുണ്ട്.

Idukki
English summary
Number of tourits incresed in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X