ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുതലമുറയ്ക്ക് മാതൃകയും ആത്മവിശ്വാസവും; 100 പിന്നിട്ട റോസയും തോമസും കൊറോണ വാക്‌സിനെടുത്തു

Google Oneindia Malayalam News

ഇടുക്കി: അയല്‍പക്കക്കാരും നൂറ് വയസ് പിന്നിട്ടവരുമായ ഇടുക്കി വെള്ളിയാമറ്റം മുതുകുളത്തേല്‍ റോസ (104) യും പുതിയേടത്ത് തോമസ് (101) ഉം കോവിഡ് പ്രതിരോധ വാക്സിനെടുത്ത് ഏവര്‍ക്കും മാതൃകയായി. കഴിഞ്ഞ ദിവസങ്ങളിലാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് പ്രവര്‍ത്തിക്കുന്ന ശാന്തിനികേതന ഹോസ്പിറ്റലിലെത്തി ഇരുവരും കോവിഷീല്‍ഡ് വാക്സിനെടുത്തത്.

p

വാക്സിനെടുത്ത ശേഷം സാധാരണ ഗതിയില്‍ വരുന്ന ശാരീരിക അസ്വസ്ഥതകളോ ക്ഷീണമോ ഒന്നും തന്നെ ഇരുവരെയും ബാധിച്ചില്ല. ചിട്ടയായ ജീവിത ക്രമമാണ് ഇരുവരും ഇപ്പോഴും പിന്തുടരുന്നത്. അതിനാല്‍ തന്നെ പ്രായാധിക്യത്തിന്റെ അവശതയല്ലാതെ മറ്റ് രോഗങ്ങളൊന്നും ഇരുവര്‍ക്കുമില്ല. മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് വീട്ടില്‍ തന്നെയാണ് ഇവര്‍ കഴിഞ്ഞത്.

വമ്പന്‍ വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി വെട്ടില്‍; പണം എവിടെ നിന്ന്, നടപടി വേണമെന്ന് ആവശ്യംവമ്പന്‍ വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി വെട്ടില്‍; പണം എവിടെ നിന്ന്, നടപടി വേണമെന്ന് ആവശ്യം

സമീപ ദിവസങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രതിരോധ വാക്സിനേഷന്‍ ക്യാമ്പ് നടത്തുന്നതിന്റെ ഭാഗമായി ഇവരെയും വാക്സിനെടുപ്പിക്കാന്‍ തീരുമാനിച്ചു. ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും ചെറിയ ആശങ്ക പങ്കുവച്ചെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും റോസയുടേയും തോമസിന്റെയും ആത്മവിശ്വാസവും പരിഗണിച്ച് വാക്സിനെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും പതിവ് പരിശോധനകള്‍ നടത്തുന്ന ശാന്തിനികേതന ഹോസ്പിറ്റലില്‍ നിന്നും വാക്സിനെടുക്കാനാണ് ഇരുവരും താല്‍പര്യം പ്രകടിപ്പിച്ചത്.

ആദിവാസി പിന്നോക്ക മേഖലയായ വെള്ളിയാമറ്റം പഞ്ചായത്തിലെ ശാന്തിനികേതന്‍ ഹോസ്പിറ്റലില്‍ നിന്നും മാര്‍ച്ച് 24 മുതല്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഇരുവര്‍ക്കും പരിചിതരായ ഡോ. എസ്. പ്രസാദ് റാവു, നഴ്സ് ബിജി സാബു എന്നിവരും ചേര്‍ന്നാണ് വാക്സിനെടുത്തത്.

Idukki
English summary
Old age Rosa and Thomas take Coronavirus Vaccination in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X