ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുമളി അതിര്‍ത്തി വഴി ഇന്ന് ഇടുക്കിയില്‍ എത്തിയത് 314 പേര്‍, വന്നവരില്‍ ഒളിമ്പ്യന്‍ ഷൈനി വില്‍സണും

Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (19/5/20) കേരളത്തിലെത്തിയത് 314 പേര്‍. ഒളിമ്പ്യന്‍ ഷൈനി വില്‍സണും ഇവരില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ നിന്നും ഇടുക്കി കരിമ്പനിലേയ്ക്ക് പോകാനാണ് ഷൈനി വില്‍സണ്‍ കുമളി അതിര്‍ത്തിയിലെത്തിയത്. 163 പുരുഷന്‍മാരും 112 സ്ത്രീകളും 39 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്.

idukki

തമിഴ്‌നാട് - 244, കര്‍ണ്ണാടക - 48, തെലുങ്കാന - 3, ഹരിയാന - 3, ഉത്തര്‍പ്രദേശ് - 1, ഡല്‍ഹി - 5, ഗുജറാത്ത് - 4 ആന്ധ്രപ്രദേശ് - 6 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 86 പേരില്‍ ആറ് പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. റെഡ് സോണുകളില്‍ നിന്നെത്തിയ 38 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 276 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

കുമിളി ചെക്ക് പോസ്റ്റിലെ സംവിധാനം പ്രശംസനീയമെന്ന് മന്ത്രി എംഎം മണി അറിയിച്ചു. തിരിച്ചെത്തുന്നവര്‍ക്കായി കുമളി അതിര്‍ത്തിയില്‍ ക്രമീകരിച്ചിരിക്കുന്നത് മികച്ച സംവിധാനമെന്ന് മന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കായി കുമിളിയില്‍ ജില്ലാ ഭരണകൂടം ഡെപ്യൂട്ടി കലകടറുടെ നേതൃത്വത്തിലൊരുക്കിയ സംവിധാനം മികച്ചതാണ്. സ്വന്തം നാട് തുറന്ന കവാടത്തിലൂടെ എത്തുന്നവര്‍ നിരവധിയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തുന്ന യാത്രക്കാരുടെ പാസ് പരിശോധിച്ച് ടോക്കണ്‍ നല്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

ടോക്കണ്‍ നമ്പര്‍ ക്രമത്തില്‍ അതിര്‍ത്തി കടന്നെത്തുന്നവരെയും അവരുടെ സാധന സാമഗ്രികളും അണുവിമുക്തമാക്കിയ ശേഷം പോലീസ് വകുപ്പിന്റെ കൗണ്ടറില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ കൗണ്ടറിലെത്തുന്ന ഇവരെ ഇന്‍ഫ്രാറെഡ് തെര്‍മോസ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തി ക്വാറന്റയിന്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന കൗണ്ടറില്‍ ഇവര്‍ക്ക് പോകേണ്ട ഗ്രാമ പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി ഏതെന്നും ആളുകളുടെ എണ്ണവും രജിസ്റ്റര്‍ ചെയ്യുന്നു. അടുത്തത് തൊഴില്‍ വകുപ്പിന്റെ കൗണ്ടറും മോട്ടോര്‍ വാഹന വകുപ്പിന്റെ കൗണ്ടറുമാണ്.

ഇതര സംസ്ഥാനത്തു നിന്നും ടാക്‌സിയിലെത്തുന്നവര്‍ക്ക് തുടര്‍ യാത്രയ്ക്ക് ടാക്‌സി സൗകര്യം ലഭ്യമാക്കി നല്കുന്നത് മോട്ടോര്‍ വാഹന വകുപ്പാണ്. അതില്‍ യാത്ര പോകുന്നവരുടെ വിവരങ്ങള്‍ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യും. എല്ലാ കൗണ്ടറുകളിലും ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടക്കുന്നതിനാല്‍ അപ്പോള്‍ തന്നെ എത്തിയവരുടെ വിവരങ്ങള്‍ ചെല്ലുന്ന പ്രദേശത്തെ തദ്ദേദേശ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വിഭാഗത്തിനും അറിയുവാന്‍ കഴിയും. നടപടി ക്രമങ്ങള്‍ ഇതോടെ പൂര്‍ത്തിയാകുന്നവിധത്തിലാണ് ചെക്‌പോസ്റ്റില്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.

Idukki
English summary
Olympian Shiny Wilson was among 314 arriving in Idukki today via the Kumali border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X