ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണവിപണി ലക്ഷ്യമിട്ട് വട്ടവടയില്‍ പച്ചക്കറി കൃഷി ആരംഭിച്ചു... കൃഷിയിടങ്ങള്‍ സജ്ജീവം

  • By Desk
Google Oneindia Malayalam News

വട്ടവട: സംസ്ഥാനത്തെ ശീതകാല പച്ചക്കറിയുടെ കലവറയായ വട്ടവടയില്‍ ഓണക്കാലത്തെ ലക്ഷ്യമിട്ട് കര്‍ഷകര്‍ കൃഷിയിറക്കി തുടങ്ങി. കാലവര്‍ഷം സജീവമായതോടെയാണ് കര്‍ഷകര്‍ കൃഷിയിറക്കി തുടങ്ങിയത്.മികച്ച വിളവും വില ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് വട്ടവടയിലെ കര്‍ഷകര്‍ ഇക്കുറി കൃഷിയിടങ്ങള്‍ ഒരുക്കി തുടങ്ങിയത്. കേരളത്തിലെ ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവട പഞ്ചായത്തില്‍ ഒരിടവേളയ്ക്ക് ശേഷം കര്‍ഷകര്‍ വീണ്ടും പ്രതീക്ഷയുടെ തൈകള്‍ നട്ട് പരിപാലിച്ചു തുടങ്ങി.

vattavada

ഓണക്കാലത്തെ ലക്ഷ്യംവച്ചുള്ള കൃഷിയാണ് മിക്ക കര്‍ഷകരും തുടങ്ങിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെല്ലാംതന്നെ മോശമായ വിളവും വിലത്തകര്‍ച്ചയും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ഇക്കുറി പക്ഷെ വിളവെടുപ്പ് കൂടുമെന്ന കണക്കുകൂട്ടലിലാണ് മിക്ക കര്‍ഷകരും മികച്ച വിളവിനൊപ്പം ന്യായമായ വിലയും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ക്യാരറ്റ്, ബീട്രൂട്ട്, കാബേജ്, ബീന്‍സ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് നിലവില്‍ കൃഷിചെയ്യുന്നത്. കഴിഞ്ഞ ഓണക്കാലത്ത് കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികളും ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. മാത്രവുമല്ല സംഭരിച്ച പച്ചക്കറിയുടെ വില മാസങ്ങള്‍ക്ക് ശേഷമാണ് കര്‍ഷകര്‍ക്ക് ലഭിച്ചതും.

Idukki
English summary
onam special vegitable cultivation in vattavada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X