ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ഒരാള്‍ക്കു കൂടി കൊവിഡ്, അബുദാബിയിൽ നിന്നും എത്തിയ തൊടുപുഴ സ്വദേശി

Google Oneindia Malayalam News

ഇടുക്കി: ഇന്ന് ഇടുക്കിയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അബുദാബിയിൽ ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം തൊടുപുഴ സ്വദേശിയാണ് . 41 കാരനായ ഇയാൾ ഏപ്രിൽ 17നാണ് വിദേശത്ത് നിന്നും എത്തിയത്. നെടുമ്പാശേരിയില്‍ ആണ് വിമാനമിറങ്ങിയത്. അവിടെ നിന്ന് തൊടുപുഴയില്‍ ബസിലെത്തി. തുടർന്ന് ഇദ്ദേഹം സ്വകാര്യ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

ഇന്നൊരു കൊവിഡ് കേസ് കൂടി സ്ഥിരീകരിച്ചതോടെ ഇടുക്കിയിൽ കൊവിഡ് രോഗികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം ദില്ലയിൽ നിന്ന് എത്തിയ ഗവേഷക വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 5 രാജ്യങ്ങളില്‍ നിന്നായി 28ാം തിയ്യതി ഇടുക്കിയിലെത്തിയത് 29 പ്രവാസികള്‍ ആണ്. ഒരു ഗര്‍ഭിണിയടക്കം അഞ്ച് വനിതകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ഒമ്പത് പേരാണ് ദുബായില്‍ നിന്നെത്തിയത്. ഇതില്‍ എട്ട് പേര്‍ സ്വകാര്യ വാഹനത്തില്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

covid

ഒരാളെ തൊടുപുഴ സ്വകാര്യ ഹോട്ടലിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി. അബുദാബിയില്‍ നിന്ന് നാല് പേരാണെത്തിയത്. ഇവരില്‍ മൂന്ന് പേരെ തൊടുപുഴ പെരുമ്പളളിച്ചിറ കോളേജിലും ഒരാളെ തൊടുപുഴ രണ്ടാമത്തെ സ്വകാര്യ ഹോട്ടലിലും കോവിഡ് കെയര്‍ സെന്ററുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. കുവൈറ്റില്‍ നിന്ന് അഞ്ച് വനിതകളും നാല് പുരുഷന്‍മാരുമുള്‍പ്പെടെ ഒമ്പത് പേരാണ് വന്നത്. ഇവരില്‍ നാല് പേരെ സ്വകാര്യ ഹോട്ടലിലിലും ഒരാളെ രണ്ടാമത്തെ സ്വകാര്യ ഹോട്ടലിലും നാല് പേരെ പെരുമ്പളളിച്ചിറ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Recommended Video

cmsvideo
28-03-2020, എറണാകുളം, കോവിഡ് 19: ജില്ലയിൽ ആദ്യ കോവിഡ് മരണം; 3919 പേർ നിരീക്ഷണത്തിൽ; 15 പേർ ചികിത്സയിൽ

ഫ്രാന്‍സില്‍ നിന്നും രണ്ട് വനിതകളും ഒരു പുരുഷനുമുള്‍പ്പെടെ മൂന്ന് പേരാണ് എത്തിയത്. ഇതില്‍ രണ്ടു പേരെ് റിസോര്‍ട്ടില്‍ തയ്യാറാക്കിയ പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് താമസിപ്പിച്ചത്. ഒരാളെ ഹോട്ടലിലെ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ബഹ്‌റിനില്‍ നിന്നും ഒരു തമിഴ്‌നാട് സ്വദേശിയുള്‍പ്പെടെ നാലു പുരുഷന്‍മാരാണെത്തിയത്. മൂന്നുപേരെ സ്വകാര്യ ഹോട്ടലിലെ കേന്ദ്രത്തിലും രാജാക്കാട് സ്വദേശിയായ 33 കാരനെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കിടെ ശാരീരികാവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലുമാക്കി.

 ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു, പോലീസിന് പിടിവളളിയായി സുഹൃത്തിന്റെ നിർണായക മൊഴി! ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു, പോലീസിന് പിടിവളളിയായി സുഹൃത്തിന്റെ നിർണായക മൊഴി!

ഉത്ര കേസ് സേതുരാമയ്യർ അന്വേഷിച്ച് നന്ദഗോപാൽ മാരാർ വാദിച്ചാൽ ജയിക്കും! ടിജി മോഹൻദാസിന്റെ കുറിപ്പ്!ഉത്ര കേസ് സേതുരാമയ്യർ അന്വേഷിച്ച് നന്ദഗോപാൽ മാരാർ വാദിച്ചാൽ ജയിക്കും! ടിജി മോഹൻദാസിന്റെ കുറിപ്പ്!

Idukki
English summary
One Covid 19 case confirmed in Idukki today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X