India
 • search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നു; ഇംഗ്ലീഷ് വാക്കുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

Google Oneindia Malayalam News

ഇടുക്കി: നെടുങ്കണ്ടത്ത് 6 മാസത്തിനിടെ 12, 13 വയസ്സുകാരായ 2 വിദ്യാർഥികൾ ജീവനൊടുക്കിയതിൽ ദുരൂഹത. പൊലീസാണ് വിദ്യാർഥികളുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിക്കുന്നത്. മൊബൈൽ ഓൺലൈൻ ഗെയിമുകളാണ് കുട്ടികളെ ആത്മഹത്യയിലേക്ക് എത്തിക്കുന്നതെന്നാണ് പൊലീസിന്റെ സംശയം.

നിലവിൽ കുട്ടികൾ മരണപ്പെട്ട സാഹചര്യത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാകും കൂടുതൽ അന്വേഷണം. നെടുങ്കണ്ടം പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഗെയിമുകൾക്ക് കുട്ടികൾ അടിപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

അതേസമയം, നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരൻ ജോഷി -സുബിത ദമ്പതികളുടെ മകൻ അനന്തു മരിച്ചിരുന്നു. ഞായാറാഴ്ച വൈകിട്ട് റവന്യു ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാതാപിതാക്കൾ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് അനന്തുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചുമരിലും നോട്ട് ബുക്കിലും രേഖപ്പെടുത്തിയ ഇംഗ്ലിഷ് വാക്കുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

ചുമരിൽ ചോക്കിനും നോട്ട് ബുക്കിൽ പേന ഉപയോഗിച്ചുമാണ് എഴുത്ത്. Colour, better, wish, father, show, blue എന്നീ ഇംഗ്ലിഷ് പദങ്ങളാണ് എഴുതിയത്. മരണത്തിന് മുൻപ് എഴുതിയതാവാമെന്നാണ് നിഗമനം. അനന്തു അമിതമായി മൊബൈൽ ഉപയോഗിച്ചിരുന്നതായി മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നു. 6 മാസം മുൻപാണ് നെടുങ്കണ്ടത്ത് കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകൻ പതിമൂന്നുകാരൻ ജെറോൾഡ് മരിച്ചത്. ആത്മഹത്യ തന്നെയെന്ന് പൊലീസ് കണ്ടെത്തൽ.

അതേസമയം, പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരുപത്തിയ‌ഞ്ച് കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ ശിക്ഷിച്ചത്. ഇരുപത്തിയഞ്ച് കൊല്ലമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറ് മാസവും കൂടുതൽ തടവ് അനുഭവിക്കണം.

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ഒരു ബുക്ക് നൽകാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിൽ എത്തി വീട്ടുകാരെയും പരിചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബർ ഒന്നിന് പുലർച്ചെ ഒരു മണിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതിൽ തുറക്കാൻ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു.

മാസ്‌ക് മാറ്റണോ? വേണ്ടേ? 2 വർഷത്തെ കാത്തിരിപ്പിന് വിരാമമോ? സർക്കാർ ആലോചനയിൽമാസ്‌ക് മാറ്റണോ? വേണ്ടേ? 2 വർഷത്തെ കാത്തിരിപ്പിന് വിരാമമോ? സർക്കാർ ആലോചനയിൽ

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

  കുട്ടി വിസമ്മതിച്ചപ്പോൾ നാട്ടുകാരെ വിളിച്ച് ഉണർത്തി അപമാനിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്ന് കുട്ടി വാതിൽ തുറന്ന് കൊടുത്തപ്പോൾ മുറിക്കുള്ളിൽ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

  Idukki
  English summary
  Online games death; Police have started to investigation into child suicides over mobile games in idukki
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X