ശുചിത്വ അംബാസഡറായി ആസിഫ് അലി; പ്രതിഷേധത്തിന് പിന്നാലെ തീരുമാനം മരവിപ്പിച്ചു, കാരണം ഇങ്ങനെ
തൊടപുഴ: തൊടുപുഴ നഗരസഭയുടെ ശുചിത്വ അംബാസഡറായി സിനിമ താരം അസിഫ് അലിയെ തിരഞ്ഞെടുത്തത് വിവാദത്തില്‍. ആസിഫ് അലിയെ തിരഞ്ഞെടുത്തത് കൗണ്‍സിലോ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോ അറിഞ്ഞില്ലെന്നതാണ് ആക്ഷേപം. ഉദ്യോഗസ്ഥര്‍ ആരെയും അറിയിക്കാതെ ആസിഫ് അലിയെ തിരഞ്ഞെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രതിപക്ഷ ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ത്തി. സംഭവം വിവാദമായതോടെ ആസിഫ് അലിയെ തിരഞ്ഞെടുത്ത തീരുമാനം പിന്‍വലിച്ചു. വിശദാംശങ്ങളിലേക്ക്....

ശുചിത്വ മിഷന്‍ തൊടുപുഴ നഗരസഭയില്‍ നടത്തുന്ന പ്രവര്‍നങ്ങളുടെ അംബസാഡറായാണ് ആസിഫ് അലിയെ തിരഞ്ഞെടുത്തത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെുത്തി പോസ്റ്ററുകള്‍ പുറത്തിറക്കി. എന്നാല്‍ പോസ്റ്ററുകള്‍ കണ്ടപ്പോഴാണ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോലും കാര്യങ്ങള്‍ അറിയുന്നത്.

കഴിഞ്ഞ കൗണ്‍സില്‍ കമ്മിറ്റി യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ കരീം ഇക്കാര്യം ഉന്നയിച്ചു. കൗണ്‍സിലോ, സ്റ്റിയറിംഗ് കമ്മിറ്റിയോ അറിയാതെ പ്രധാന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ എടുക്കുന്നെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇതേ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് തീരുമാനം മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, അംബാസഡറാക്കുന്നതിന് ആസിഫ് അലിയുടെ സമ്മതം നേടിയിരുന്നതായി നഗരസഭ അധികൃതര്‍ അറിയിച്ചു. വൈസ് ചെയര്‍പേഴ്‌സണിന്റെ അറിവോടെയാണെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തതെന്ന് ചില പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഇതിനിടെ, ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സ്വച്ഛ് അമൃത് മഹോത്സവ് റാലിയിലെ ബാനറില്‍ നിന്ന് ആസിഫ് അലിയുടെ ചിത്രം നീക്കം ചെയ്തു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിഷയം പ്രത്യേക അജണ്ടയായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, ആസിഫ് അലിയെ അംബാസഡറായി തിരഞ്ഞെടുത്തതല്ല പ്രശ്‌നമെന്നും തിരഞ്ഞെടുത്ത രീതിയെയാണ് ചോദ്യം ചെയ്തതെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ആസിഫ് അലി തൊടുപുഴയുടെ അഭിമാനമണ്. കൗണ്‍സിലോ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോ അറിയാതെ തീരുമാനം എടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications