കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷി വകുപ്പ് ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നു: സ്‌കൂളുകളില്‍ ജൈവപച്ചക്കറി കൃഷി

  • By Desk
Google Oneindia Malayalam News

കോതമംഗലം: കൃഷിവകുപ്പും കോതമംഗലത്തെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയും ചേര്‍ന്നാണ് കോതമംഗലത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്.സ്‌കൂള്‍ വളപ്പില്‍ പാഴായി കിടക്കുന്ന ഭൂമി കൃഷിക്ക് അനുയോജ്യമായ രീതിയിലാക്കിമാറ്റിയാണ് കൃഷി ആരംഭിച്ചത്. കൃഷി വകുപ്പ് ഉദ്യേഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ജൈവകൃഷി നടന്നു വരുന്നത്.

ബിഎല്‍ സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറി; ബിജെപി സംസ്ഥാന അധ്യക്ഷ പദം ഉറപ്പിച്ച് കെ സുരേന്ദ്രന്‍ബിഎല്‍ സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറി; ബിജെപി സംസ്ഥാന അധ്യക്ഷ പദം ഉറപ്പിച്ച് കെ സുരേന്ദ്രന്‍

നാടന്‍ പച്ചക്കറി ഇനങ്ങളായ വെണ്ട, പയര്‍, പടവലം, പച്ചമുളക്, വെള്ളരി, പാവലം തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.ഇതോടെപ്പം പാഷന്‍ ഫ്രൂട്ട് ,ഞാവല്‍, ബറാവ തുടങ്ങിയ ഫലവൃക്ഷങ്ങളും സ്‌കൂള്‍ വളപ്പുകളില്‍ നട്ടു സംരക്ഷിക്കുന്നതിനൊപ്പം ഇവയുടെ തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 12 സ്‌കൂളുകളിലാണ് ഈ വര്‍ഷം പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ വളപ്പുകളിലെ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കോഴിപ്പിള്ളി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കൃഷി അസി.ഡയറക്ടര്‍

organicfarming

സിന്ധു വി.പി.നിര്‍വ്വഹിച്ചു. മാധ്യമ കൂട്ടായ്മ പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഫല വൃക്ഷ തൈകളുടെ വിതരണം കോതമംഗലം എ ഇ ഒ അനിത പി.എന്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, പി.വി.മോഹനന്‍, ജോഷി അറക്കല്‍, ഷാജന്‍ പോള്‍, ദീപു ശാന്താറാം, പി.കെ.ബാബൂ, സ്‌കൂള്‍ എച്ച് എം ഫ്രാന്‍സിസ് ജെ പുന്നേലില്‍ സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് എന്‍.വി.ബിനോയ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

English summary
Organic farming in Idukki co operation with Media persons and Agriculture department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X