ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജൈവ കാര്‍ഷിക സമൃദ്ധിയില്‍ രാജകുമാരി വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടി സ്‌കൂള്‍, മാതൃകയായി കുട്ടികർഷകർ

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ജൈവ കാര്‍ഷിക സമൃദ്ധിയുടെ അരപതിറ്റാണ്ട് പിന്നിട്ട് രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്. അവധി ദിവസങ്ങള്‍ പ്രവര്‍ത്തി ദിനമാക്കി മാറ്റിയാണ് പഠനം മുടങ്ങാതെ വിദ്യാര്‍ത്ഥികള്‍ ജൈവ കൃഷി മുമ്പോട്ട് കൊണ്ടുപോകുന്നത്. ജൈവ കൃഷിയുടെ സന്ദേശം സമൂഹത്തിന് എത്തിച്ച് നല്‍കുക മാത്രമല്ല. ഒരു നാടിനെ ജൈവ കൃഷിയിലേയ്ക്ക് നയിക്കുകയാണ് കഴിഞ്ഞ അരപതിറ്റാണ്ടായി രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ കൃഷി നടത്തുന്നതിനൊപ്പം കാര്‍ഷകര്‍ക്ക് സഹായകരമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും പങ്കാളികളാണ്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് എത്തിച്ച് നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി രാജകുമാരി ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

r

ഇതോടൊപ്പം തന്നെ അവധി ദിനങ്ങള്‍ ഒന്നുപോലും പാഴാക്കാതെ കൃഷി പരിപാലനം നടത്തി വിജയ ഗാഥ രചിക്കുകയാണ് ഇവിടുത്തെ കുട്ടി കര്‍ഷകര്‍. ഈ അദ്ധ്യയന വര്‍ഷത്തിലെ മൂന്നാംഘട്ട കൃഷിയിലെ രണ്ടാംഘട്ട വിളവെടുപ്പും വിപുലമായി നടത്തി. സ്‌കൂലില്‍ ഏകദേശം മൂവായിരം ഗ്രോബാഗുകളിലായി വെണ്ട, വഴുതന, ബീന്‍സ്, കാപ്സികം, ബജിമുളക്, തക്കാളി, ബീട്രൂട്ട്, ക്യാരറ്റ്, പച്ചമുളക്, കാബേജ്, എന്നിവയും വിദേശ ഇനങ്ങളായ ചൈനീസ് കാബേജ്, ലറ്റിയൂസ്, ബ്രൊക്കോളി, നോള്‍കോള്‍, സലറി, പാലച്ചീര തുടങ്ങിയവയും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്.

Idukki
English summary
idukki local news about organic farming in rajakkad vocational higher secondary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X