ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യ സംസ്‌ക്കരണത്തിന് വേറിട്ട മുഖം: വെള്ളത്തൂവലില്‍ ജൈവം നിര്‍മ്മലം പദ്ധതി

  • By Desk
Google Oneindia Malayalam News

അടിമാലി: ജൈവ- പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌ക്കരണം ലക്ഷ്യമിട്ട് നടത്തുന്ന ജൈവം നിര്‍മ്മലം പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിവിധ വാര്‍ഡുകളില്‍ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിമാലി ഗ്രാമപഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റില്‍ എത്തിച്ച് സംസ്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ഭരണസമിതി ആദ്യഘട്ടത്തില്‍ നടത്തി വരുന്നത്.

കച്ചവട സ്ഥാപനങ്ങള്‍, വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി എന്നിവടങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്‌ക്കരിക്കുന്നിനുമായി 40 പേരടങ്ങുന്ന ഹരിത കര്‍മ്മസേനക്ക് പഞ്ചയത്ത് രൂപം നല്‍കി. ഓരോ വാര്‍ഡിനും മൂന്നു പേര്‍ എന്ന നിലയിലാണ് ഹരിത കര്‍മ്മസേന അംഗങ്ങള്‍ പ്രവര്‍ത്തിക്കുക. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ 17 വാര്‍ഡുകളിലെയും വീടുകളില്‍ നേരിട്ടെത്തി അംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും.

vellathoovalwastedisposal-

കഴുകി ഉണക്കിയ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങളും നിശ്ചിത ദിവസങ്ങളില്‍ ഈ മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് നേരിട്ടെത്തി ശേഖരിക്കുന്നതിനുള്ള നടപടികളും പഞ്ചായത്ത് ആരംഭിച്ചു. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ ശേഖരണത്തിനുമായി ആദ്യഘട്ടത്തില്‍ 2.5 ലക്ഷം രൂപയുമാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമെ ജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണത്തിനായി എയറോബിക്‌സിന്‍ യൂണിറ്റ് ആരംഭിക്കാനുള്ള നടപടിയും പഞ്ചായത്ത് ഭരണസമതി സ്വീകരിച്ചിട്ടുണ്ട്. ഇതിനുള്ള സ്ഥലം രണ്ടു മാസത്തിനുള്ളില്‍ ഏറ്റെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ബിജി പറഞ്ഞു.

ഇലക്‌ടോണിക്‌സ് വേസ്റ്റ്, പോട്ടിയ പാത്രങ്ങള്‍, റബര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ പ്രത്യേകം തരംതിരിച്ച് ശേഖരിക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനുമായി എം സി എഫ് (മെറ്റല്‍ കളക്ഷന്‍ ഫെസിലിറ്റി) യൂണിറ്റും പഞ്ചായത്തില്‍ ആരംഭിച്ചു. 2 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി വകയിരുത്തിയത്. വെള്ളത്തൂവല്‍, ആനച്ചാല്‍. കുഞ്ചിതണ്ണി, കല്ലാര്‍കുട്ടി, തോക്കുപ്പാറ, മുതുവാന്‍കുടി തുടങ്ങി പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സംഘത്തെയും പഞ്ചായത്ത് ഭരണസമതി നിയോഗിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ഇടവേളകളില്‍ നടത്തുന്ന പരിശോധനയിലൂടെ പഞ്ചായത്തിലെ പ്ലാസ്റ്റിക് നിക്ഷേപത്തെ നിയന്ത്രിക്കാനും സാധിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വെള്ളത്തൂവല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം ജീവനക്കാരും ഒരുമിച്ച് കൈകോര്‍ത്താണ് ജൈവം നിര്‍മ്മലം പദ്ധതി വിജയത്തിലേക്കെത്തിക്കുന്നത്.

Idukki
English summary
Organic Waste disposal methods in Idukkki.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X