ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാടിന്റെ മനസ് അറി‌ഞ്ഞ് കുട്ടികളുടെ യാത്ര... പ‍‍‍‍ർണശാലയിലെത്തിയ കുട്ടിപ്പട്ടാളം കാടിന്റെ വശ്യതയെ തൊട്ടറിഞ്ഞു!! അവധി ദിനം സുന്ദരമാക്കി പച്ചടി രീനാരായണ എല്‍ പി സ്‌കൂളിലെ കുരുന്നുകള്‍

  • By Desk
Google Oneindia Malayalam News

ചിന്നാര്‍: പച്ചടി ശ്രീനാരായണ എല്‍ പി സ്‌കൂളിലെ കുരുന്നുകള്‍ക്ക് ഈ അവധിക്കാലം സമ്മാനിച്ചത് സുന്ദരമായ ഓര്‍മകളാണ്. കാടിൻ്റെ വശ്യതയില്‍ പ്രകൃതിയെ അടുത്തറിയാൻ ഒരു ദിനം മാറ്റിവെച്ചാണ് ഇവര്‍ ഈ അവധിക്കാലം സുന്ദരമാക്കിയത്. ചിന്നാര്‍ വന്യജിവി സങ്കേതത്തിലേക്കുള്ള യാത്രയിൽ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ അവധിക്കാലത്ത് കാടിൻ്റെ മനസ് അറി‌ഞ്ഞു. പരിസ്ഥിതി ചൂഷണവും പ്രകൃതിയോടുള്ള വെല്ലുവിളിയും വര്‍ദ്ധിച്ച് വരുന്ന ഈ കാലഘട്ടത്തില്‍ വനംവകുപ്പിൻ്റെ സഹകരണത്തോടെ പരിസ്ഥിതിയെ അടുത്തറിയുന്നതിനായിരുന്നു ഈ യാത്ര.

<strong>'കണ്ണിൽ ചോരയില്ലാത്തവർ'... മുല്ലക്കാനത്ത് സാമൂഹ്യവിരുദ്ധര്‍ കുഴല്‍ കിണറിന് തീയിട്ടു...!!! കുടിവെള്ളംമുട്ടി..!!!</strong>'കണ്ണിൽ ചോരയില്ലാത്തവർ'... മുല്ലക്കാനത്ത് സാമൂഹ്യവിരുദ്ധര്‍ കുഴല്‍ കിണറിന് തീയിട്ടു...!!! കുടിവെള്ളംമുട്ടി..!!!

വളര്‍ന്ന് വരുന്ന പുതിയ തലമുറയില്‍ പരിസ്ഥിതി സംരക്ഷണത്തിൻ്റെ അവബോധം സൃഷ്ടിക്കുന്നതിനും അത് വള‍‍ര്‍ത്തുന്നതിനും ഈ യാത്ര സഹായകരമായതായി വിദ്യാര്‍ത്ഥികൾ പറ‌‌ഞ്ഞു. പ്രകൃതിയേയും ജീവജാലങ്ങളെക്കുറിച്ചും അഴത്തില്‍ പഠിയ്ക്കുന്നതിനൊപ്പം ആദിവാസി സമൂഹത്തിൻ്റെ ജീവിതം നേരിട്ട് മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ശ്രീനാരായണ എല്‍ പി സ്‌കൂളിലെ വിദ്യാർത്ഥികൾ കാടു കയറിയത്. നാല്, അഞ്ച് ക്ലാസ്സുകളിലെ നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ത്ഥികളെയാണ് ഈ യാത്രയിൽ പങ്കെടുപ്പിച്ചത്.

Student

വന്യ ജീവി സങ്കേതത്തിലൂടെ കാല്‍നടയായായിരുന്നു വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഞ്ചാരം. ഈ യാത്രയിലൂടെ ഇവിടുത്തെ ജൈവ വൈവിധ്യത്തെക്കുറിച്ച് കുട്ടികള്‍ കൂടുതൽ മനസ്സിലാക്കി. വിവിധ ഇനങ്ങളിലുള്ള മരങ്ങളുടെയും, ചെടികളുടെയും പ്രാധാന്യവും പക്ഷിമൃഗാദികളെ നേരില്‍ കാട്ടി ഇവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചുള്ള വിവരങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടികളുമായി പങ്കുവെച്ചു.വന്യജീവി സങ്കേതത്തിലെ ചരിത്ര ശേഷിപ്പുകളായ ഗുഹാ ചിത്രങ്ങളും ഇവയുടെ ചരിത്ര പ്രാധാന്യവും കണ്ടറിയാനും കുട്ടികൾ മറന്നില്ല. മൂന്ന് ദിവസമാണ് ക്യാമ്പ് ഉണ്ടായിരുന്നത്. ക്യാമ്പില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിന് പുറമേ കുട്ടികല്‍ മറയൂര്‍ മേഖലയിലെ ശര്‍ക്കര നിര്‍മ്മാണവും ശീതകാല പച്ചക്കറി കൃഷിയും കുട്ടികൾക്ക് നേരില്‍ കണ്ട് മനസ്സിലാക്കാൻ കഴി‌ഞ്ഞു.

Idukki
English summary
Pachadi Sree Narayana LP School studen's camp in Chinnar wild forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X