ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതൊരു നെല്‍പാടമായിരുന്നു!!! കൊന്നത്തടിയിലെ നെല്‍പാടത്തിന് തിരിച്ചുവരവ് അകലെ....

  • By Desk
Google Oneindia Malayalam News

വെള്ളത്തൂവല്‍: പ്രളയക്കെടുതിക്ക് ശേഷം ഒരുമാസം പിന്നിടുമ്പോഴും ശാപമോക്ഷം ലഭിക്കാത്ത ഒരു പാടശേഖരമുണ്ട് ഇടുക്കി ജില്ലയിലെ കൊന്നത്തടിയില്‍.മലയിടിച്ചില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് കൊന്നത്തടി. കൊന്നത്തടി, കാക്കാസിറ്റി, വിമലാസിറ്റി, വെള്ളത്തൂവല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാലവര്‍ശകെടുതില്‍ വന്‍തോതിലാണ് ഇത്തരത്തില്‍ മലയിടിച്ചിലുണ്ടായത്.

<strong>പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി</strong>പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി

കൊന്നത്തടി വെള്ളത്തൂവല്‍ റോഡില്‍ കൊന്നത്തടിക്കു സമീപമാണ് ഇത്തരത്തില്‍ വലിയൊരു പ്രദേശത്തെ മലടിടിഞ്ഞ് ഏക്കറു കണക്കിന് പാടശേഖരം നികന്നു പോയത്. കൃഷിയിടം ഇനി പഴയ സ്ഥിതിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ കൃഷിയിടം ഉപേക്ഷിച്ച നിലിയിലാണ് ഉടമസ്ഥര്‍. മലയിടിഞ്ഞ ഗതാഗതം തടസ്സപ്പെട്ടതും പിന്നീടുള്ള ദിവസങ്ങളില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ മണ്ണിട്ട് നികത്തിയതുമാണ് പാടശേഖരം പൂര്‍ണമായും ചെളികുണ്ടായി മാറാന്‍ കാരണം.

Road

ചെളി കോരിമാറ്റുന്നതിനടക്കം പലഘട്ടങ്ങളിലായി ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഭാരിച്ച ചിലവ് കര്‍ഷകര്‍ക്ക് താങ്ങന്‍ കഴിയുന്നതിലുമേറെയാണ്.മേഖലയിലെ റോഡിന്റെ സ്ഥിതിയും മറിച്ചല്ല.റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് നാളുകള്‍ കഴിഞ്ഞിട്ടും താല്‍ക്കാലിക പരിഹാരംപ്പോലും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിക്ഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. തുലാവര്‍ഷ മഴയില്‍ റോഡ് വീണ്ടും കുളമായി മാറിയതോടെ ഇതുവഴി കാല്‍നടയായി പോലും പോകുവാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പറയുന്നു. കൃഷിയിടങ്ങളും റോഡുകളും പുനര്‍ നിര്‍മ്മിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രദേശവാസികള്‍ തീരാ ദുരിതത്തിലുമാണ്.

Idukki
English summary
Paddy field in Konnathadi at Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X