ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌നേഹതണലില്‍ ഒരു സിനിമാ കാഴ്ച്ച... പാലീയേറ്റിവ് ദിനാചരണമൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ, യുവത്വത്തിന്റെ ഊര്‍ജവും പ്രസരിപ്പും രോഗത്തെ വെല്ലുന്ന മരുന്നായി ഓരോരുത്തരിലും വിദ്യാര്‍ത്ഥികള്‍ പകര്‍ന്നു നല്‍കി!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പ്രവര്‍ത്തനം ഇന്ന് സമൂഹത്തിന് വലിയ മാതൃകയാണ് പകര്‍ന്ന് നല്‍കുന്നത്. സാന്ത്വനവും സ്‌നേഹവും പരിചരണവും ഒരുക്കി സേവനമനോഭാവത്തോടെ മുന്നേറുന്ന നിരവിധി വിദ്യാര്‍ത്ഥികളാണ് പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി നിര്‍ദ്ധനരായ രോഗികളെ സിനിമ കാണുന്നതിനായി തൊടുപുഴ ആശീര്‍വാദ് തീയറ്ററില്‍ എത്തിച്ചത്.

<strong>'ഇങ്ങോട്ടു ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ മറ്റൊന്നും ആലോചിക്കാതെ കണക്കു തീര്‍ത്തു കൊടുക്കണം'; കോടിയേരിയുടേത് കലാപാഹ്വാനം... മലപ്പുറം എസ്പിക്ക് പരാതിയുമായി യൂത്ത് കൺഗ്രസ്!</strong>'ഇങ്ങോട്ടു ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ മറ്റൊന്നും ആലോചിക്കാതെ കണക്കു തീര്‍ത്തു കൊടുക്കണം'; കോടിയേരിയുടേത് കലാപാഹ്വാനം... മലപ്പുറം എസ്പിക്ക് പരാതിയുമായി യൂത്ത് കൺഗ്രസ്!

കോളേജിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഭാഗമായ സ്റ്റുഡന്റസ് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ ഇരുപതോളം രോഗികളെയാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഞാന്‍ പ്രകാശന്‍ എന്ന സിനിമ കാണിച്ചത്.പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് നട്ടെല്ലിന് ക്ഷതം ബാധിച്ചവരും വീല്‍ ചെയറില്‍ കഴിയുന്നവരും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമായ രോഗികളെ കുട്ടികള്‍ വീടുകളില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയാണ് സിനിമാ കാഴ്ച ഒരുക്കിയത്.

Palliative

യുവത്വത്തിന്റെ ഊര്‍ജവും പ്രസരിപ്പും രോഗത്തെ വെല്ലുന്ന മരുന്നായി ഓരോരുത്തരിലും വിദ്യാര്‍ത്ഥികള്‍ പകര്‍ന്നു നല്‍കി.രോഗത്താല്‍ ദുരിതമനുഭവിക്കുന്നവരുടെ ജീവിതത്തിലെ പ്രതീക്ഷയുടെയും ശുഭ ചിന്തയുടെയും മനോഹര നിമിഷങ്ങളിലേയ്ക്ക് തിരികെപ്പോയ അനുഭൂതിയാണ് സിനിമ കണ്ടിറങ്ങിയവര്‍ പങ്കുവെച്ചത്. സ്റ്റുഡന്റ് വോളണ്ടിയര്‍മാരായ നിതിന്‍ സിബി, ഡെല്ലാ രാജു ,വനീസ മാത്യു, എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രിന്‍സ് ജെ. മാത്യൂ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

പുതിയ മുന്നേറ്റങ്ങളിലൂടെയാണ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ഭാഗമായ സ്റ്റുഡന്‍സ് ഇന്‍ പാലിയേറ്റിവ് കെയര്‍ യൂണിറ്റ് കഴിഞ്ഞ നാലു വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്നത്്. വീല്‍ചെയര്‍ വിതരണം,ഭക്ഷണപ്പൊതി വിതരണം, പാര്‍പ്പിട നവീകരണം, ആതുരാലയങ്ങളുടെയും അഗതിമന്ദിരങ്ങളുടെയും ശുചീകരണം,ആശയറ്റ മനസുകള്‍ക്ക് വെളിച്ചം പകരാന്‍ കൗണ്‍സലിംഗ്, ട്രെയിനിംഗ് പ്രോഗ്രാമുകള്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും കാലങ്ങളായി ഈ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സഹകരണത്തോടെ നടന്നു വരുന്നു.

പാലിയേറ്റീവ് കെയര്‍ രംഗത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന കോളേജ് എന്ന ബഹുമതിക്കൊപ്പം ഇടുക്കി ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പുരസ്‌കാരത്തിനും ഇക്കുറി മൂലമറ്റം സെന്റ്‌ജോര്‍ജ് കോളേജ് അര്‍ഹരായി.പാലീയേറ്റീവ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടിയുടെ ഭാഗമായി കട്ടപ്പനയില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Idukki
English summary
Palliative care day celebration in Thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X