ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം തീര്‍ന്നിട്ടും ആശങ്കയൊഴിയാതെ പന്നിയാര്‍കുട്ടി: മഴഭീതിയില്‍ തന്നെ!! റോഡ് നിര്‍മാണം തുടരുന്നു

  • By Desk
Google Oneindia Malayalam News

പന്നിയാര്‍കുട്ടി: മാനത്ത് കാര്‍മേഘങ്ങള്‍ കാണുമ്പോള്‍തന്നെ പന്നിയാറുകുട്ടി നിവാസികളുടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. മുമ്പൊരിക്കലും ഇവിടുത്തുകാര്‍ക്ക് പരിചയമില്ലാതിരുന്ന കാലവര്‍ഷകെടുതിയുടെ ഭീകര ദൃശ്യങ്ങളില്‍ നിന്ന പത്തുമാസം പിന്നിടുമ്പോഴും ഒരുഗ്രാമം പൂര്‍ണമായി മുക്തമായി എന്ന് പറയാന്‍ സാധിക്കില്ല. തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മാണം നടക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിലും ഗതാഗത തടസ്സവും പന്നിയാറുകുട്ടിക്കാര്‍ക്കു ശുഭ സൂചനയല്ല നല്‍കുന്നത്.

 ദില്ലിയില്‍ എസ്പി ആം ആദ്മിക്കൊപ്പം; കോണ്‍ഗ്രസിന് പിന്തുണയില്ല, ബിഎസ്പിയും എഎപിയും മതി ദില്ലിയില്‍ എസ്പി ആം ആദ്മിക്കൊപ്പം; കോണ്‍ഗ്രസിന് പിന്തുണയില്ല, ബിഎസ്പിയും എഎപിയും മതി

റോഡ്, പന്നിയാറുകുട്ടി പാലത്തിന്റെ മറുകരയിലൂടെ മാറ്റി നിര്‍മിക്കണമെന്ന ആവശ്യവും പ്രദേശവാസികള്‍ മുമ്പോട്ടു വെക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മഴയില്‍ ഒരു ഗ്രാമംതന്നെ പൂര്‍ണമായി ഇല്ലാതായ വാര്‍ത്തകള്‍ പുറംലോകം അറിയുന്നതും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. ഒരുമാസക്കാലത്തോളം വാഹന ഗതാതം പൂര്‍ണമായി നിലക്കും വിധത്തില്‍ അന്ന് പന്നിയാര്‍കുട്ടിയിലെ റോഡുകള്‍ മണ്ണിനടയില്‍പെട്ടിരുന്നു. വഴിയോര കച്ചവട സ്ഥാപനങ്ങള്‍ അംഗന്‍വാടി, മൃഗാശുപത്രി പോസ്റ്റ് ഓഫീസ് എന്നിവയും അന്നത്തെ മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു.

panniyarkutty-155

എന്നാല്‍ പിന്നീട് ഈ ഗ്രാമത്തിന് തരിച്ചു വരവിന്റെ ദിവസങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നത്. അധികം വൈകാതെതന്നെ താല്‍ക്കാലിക കെട്ടിടങ്ങളിലൂടെ അംഗന്‍വാടി, പോസ്റ്റ് ഓഫീസ്, മൃഗാശുപത്രി എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു.ചെറിയ രീതിയില്‍ മുമ്പ് കച്ചവടം നടത്തിയിരുന്നവര്‍ വീണ്ടും കച്ചവടം തുടങ്ങി. എന്നാല്‍ ഇപ്പോഴുത്തെ സാഹചര്യത്തില്‍ ഒരു മഴക്കാലംകൂടി എത്തുമ്പോള്‍ വീണ്ടും മണ്ണിടിയാനുള്ള സാധ്യതകളുണ്ട്. പന്നിയാര്‍കുട്ടി എ്ന്ന ഗ്രാമം വീണ്ടും നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ തന്നെയാണ് ഇവിടുത്തെ ജനത.

Idukki
English summary
Panniyarkutty under rain threat after natural calamities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X