ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തംനംതിട്ട-ഗവി-വാഗമണ്‍- തേക്കടി ഇക്കോടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം ‍ഞായറാഴ്ച

  • By Desk
Google Oneindia Malayalam News

തൊടുപുഴ: പത്തനംതിട്ട ഇടുക്കി ജില്ലകളിലെ വിനോദ സഞ്ചാര മേഖലകളായ കടമ്മനിട്ട-ഗവി-വാഗമണ്‍-പീരുമേട്-ഇടുക്കി-തേക്കടി എന്നീ വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് സ്വദേശ് ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തിയുള്ള ഇക്കോ ടൂറിസം സര്‍ക്യൂട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് വാഗമണ്‍ പാരാഗ്ലൈഡിംഗ് പോയിന്റിന് സമീപത്തെ ആംഫി തീയറ്ററില്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിക്കും.

vagamon-15503

റോഡുകള്‍, വാഗമണില്‍ സാഹസിക ടൂറിസം ഉള്‍പ്പെടെയുള്ള വിനോദോപാധികള്‍, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, ഉന്നത നിലവാരത്തിലുള്ള നടപ്പാതകള്‍, ഇടുക്കി-പീരുമേട് എന്നിവിടങ്ങളില്‍ ഇക്കോ ലോഡ്ജുകള്‍ തുടങ്ങിയവയും 90 കോടി രൂപയുടെ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുന്നു.പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലായി ബന്ധപ്പെട്ടു കിടക്കുന്ന ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇക്കോടൂറിയം സര്‍ക്യൂട്ട് എന്ന രീതിയിലേക്ക് മാറുമ്പോള്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുമെന്നത് ഉറപ്പാണ്. വിനോദ സഞ്ചാര മേഖലകള്‍ക്ക് കൂടുതല്‍ ഉണര്‍വേകുന്നതാണ് ഈ ഇക്കോ ടൂറിസം സര്‍ക്യൂട്ട്.

gavitourism-15

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും, വൈദ്യുതി മന്ത്രി എംഎം മണി, ഇടുക്കി എം.പി അഡ്വ.ജോയ്സ് ജോര്‍ജ് എന്നിവര്‍ മുഖ്യതിഥികളായി പങ്കെടുക്കും. എം.എല്‍.എമാരായ ഇ.എസ് ബിജിമോള്‍, പി.ജെ ജോസഫ്, എസ്,രാജേന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കേന്ദ്രടൂറിസം മന്ത്രാലയം ജോയ്ന്റ് സെക്രട്ടറി സുമന്‍ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി റാണിജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.


Idukki
English summary
pathanamthitta-gavi-vagamon thekkadi ecco tourism circuit inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X