ഇടുക്കിയിലും ഇടത് തേരോട്ടം; പീരുമേട് മണ്ഡലത്തില്‍ വാഴൂര്‍ സോമന്‍ ജയിച്ചു, അവസാന റൗണ്ടില്‍
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഇടതു തേരോട്ടം. തൊടുപുഴ ഒഴികെയുള്ള നാല് മണ്ഡലടങ്ങളിലും ഇടതുപക്ഷമാണ് മികച്ച മുന്നേറ്റം നടത്തിയത്. സിപിഐ സ്ഥാനാര്‍ഥി വാഴൂര്‍ സോമന്‍ മല്‍സരിച്ച പീരുമേട് മണ്ഡലത്തില്‍ ഇടതുപക്ഷം ജയിച്ചു. 1698 വോട്ടുകള്‍ക്കാണ് സോമന്റെ ജയം. വാശിയേറിയ മല്‍സരമാണ് പീരുമേടില്‍ നടന്നത്. വര്‍ഷങ്ങളായി ഇഎസ് ബിജിമോള്‍ എംഎല്‍എയിലൂടെ സിപിഐ നിലനിര്‍ത്തുന്ന മണ്ഡലമാണിത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

എന്നാല്‍ 2016ല്‍ ബിജിമോളുടെ വോട്ടുകള്‍ നന്നേ കുറഞ്ഞു. 400ല്‍ താഴെ വോട്ടുകള്‍ക്കാണ് അന്ന് ബിജി മോള്‍ ജയിച്ചത്. ഇത്തവണ സ്ഥാനാര്‍ഥിയെ മാറ്റി. മൂന്ന് തവണ മല്‍സരിച്ച വ്യക്തി എന്ന നിലയിലാണ് ബിജി മോളെ മാറ്റിയത്. തുടര്‍ന്നാണ് വാഴൂര്‍ സോമനെ മല്‍സരിപ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിറിയക് തോമസ് തന്നെയായിരുന്നു.
ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ നല്‍കാതെയായിരുന്നു വോട്ടെണ്ണല്‍ വേളയില്‍ മണ്ഡലത്തിലെ ചിത്രം. എന്നാല്‍ അവസാന റൗണ്ട് എണ്ണിയപ്പോള്‍ വാഴൂര്‍ സോമന്‍ ജയിച്ചുകയറി. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമാണ് ഇത്തവണ. 2016ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ കിട്ടി. ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന തോന്നലുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കോണ്‍ഗ്രസും യുഡിഎഫും തകര്‍ന്നടിയുന്നതായിരുന്നു കാഴ്ച.
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications