ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴ: മുല്ലപെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ആശങ്കയില്‍ പെരിയാര്‍ നിവാസികള്‍

  • By Desk
Google Oneindia Malayalam News

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലേക്ക് അടുത്തു.ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരത്തുള്ളവര്‍ ഭീതിയിലാണ്. നിലവില്‍ 129.20 അടിയിലേക്കാണ് ജലനിരപ്പ് ഉയര്‍ന്നത്.കഴ്ിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയില്‍ രണ്ടടിയിലധികം വെള്ളമാണ് ഉയര്‍ന്നത്. അണക്കെട്ട് പ്രദേശത്ത് 84 മില്ലീമീറ്ററും തേക്കടിയില്‍ 65 മില്ലി മീറ്റര്‍ മഴയാണ് രണ്ടു ദിവസങ്ങളിലായി പെയ്തത്.

mulaperiyar

തമിഴ്‌നാട് സെക്കന്‍ഡില്‍ കൊണ്ടു പോകുന്ന വെള്ളം 1800 ഘന അടി ആയി ഉയര്‍ത്തി.അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 5653 ഘന അടി വെള്ളമാണ് നിലവില്‍ ഒഴുകി എത്തുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ ജലനിരപ്പ് 130നു മുകളിലേക്ക് ഉയരും ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെല്ലാംജലനിരപ്പ് ക്രമീതീതമയി ഉയര്‍ന്നു. കല്ലാര്‍കുട്ടി, പൊന്‍മുടി അണക്കെട്ടുകള്‍ ഇന്ന് തുറന്നു. നേരത്തെ മലങ്കര അണക്കെട്ടും തുറന്നിരുന്നു.

ഇന്ന് രാവിലെ കനത്ത മഴയുണ്ടായിരുന്നെങ്കിലും ഉച്ചയോടെ പല മേഖലകളിലും മഴക്ക് നേരിയ ശമനമുണ്ടായത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നു. പലയടങ്ങളിലും ഗതാഗതം പുനസ്ഥാപിക്കാന്‍ പോലീസും ഫയര്‍ഫോഴ്‌സും ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍...

Idukki
English summary
people nearby periyar in fear of flood due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X