ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനക്കുളത്തിനാവശ്യമുണ്ട് പ്രകൃതി സൗഹൃദപാര്‍ക്ക്.... ഇടുക്കിയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന്, ആവശ്യവുമായി പ്രദേശവാസിക്ക് രംഗത്ത്!!

  • By Desk
Google Oneindia Malayalam News

മാങ്കുളം: മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന മാങ്കുളം ആനക്കുളത്ത് സഞ്ചാരികള്‍ക്കായി പ്രകൃതി സൗഹൃദപാര്‍ക്ക് നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. പൂര്‍ണ്ണമായി പ്രകൃതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന വിനോദ സഞ്ചാരമാണ് ആനക്കുളത്തിന്റേത്. കാനനവും കാട്ടുചോലയുമെല്ലാം ആനക്കുളത്തിന്റെ സവിശേഷതകളാണെങ്കിലും ഈറ്റച്ചോലയാറില്‍ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകളാണ് ആനക്കുളത്തിന്റെ മുഖ്യ ആകര്‍ഷണം.

<strong><br>മോദി മന്ത്രിസഭയിലേക്ക് സര്‍പ്രൈസുകള്‍.... കൃഷി മന്ത്രി സ്ഥാനത്തേക്ക് അശോക് ഗുലാത്തി എത്തും!!</strong>
മോദി മന്ത്രിസഭയിലേക്ക് സര്‍പ്രൈസുകള്‍.... കൃഷി മന്ത്രി സ്ഥാനത്തേക്ക് അശോക് ഗുലാത്തി എത്തും!!

എന്നാല്‍ കാട്ടാനകളെത്താത്ത ദിവസങ്ങളില്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ വലിയ നിരാശയോടെ മടങ്ങുന്നത് ചിലപ്പോഴെങ്കിലും ആനക്കുളത്തിന്റെ വിനോദ സഞ്ചാരമേഖലക്ക് തിരിച്ചടി സമ്മാനിക്കുന്നു.ആനകളെ കാണാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതും സഞ്ചാരികളില്‍ വിരസത സൃഷ്ടിക്കാറുണ്ട്.ഈ സാഹചര്യത്തിലാണ് സഞ്ചാരികളുടെ വിരസത ഒഴിവാക്കാന്‍ ആനക്കുളത്ത് പ്രകൃതി സൗഹൃദപാര്‍ക്ക് നിര്‍മ്മിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ മുമ്പോട്ട് വയ്ക്കുന്നത്.

Aanakulam

ആനകള്‍ വെള്ളംകുടിക്കുന്ന ഈറ്റച്ചോലയാറിനോട് ചേര്‍ന്നുള്ള ഭാഗം വനംവകുപ്പിന്റെ കീഴിലുള്ള മുളംകാടാണ്.ഇവിടുത്തെ അടിക്കാടുകള്‍ മാത്രം വെട്ടി ഒതുക്കിയാല്‍ കുറഞ്ഞ ചിലവില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനും വിരസത ഒഴിവാക്കുന്നതിനുമായി പ്രകൃതി സൗഹൃദ ഉദ്യാനം തീര്‍ക്കാനാകും.ചൂട് കൂടുതലുള്ള ആനക്കുളത്ത് സഞ്ചാരികള്‍ പൊരിവെയിലത്ത് ആനകളെ കാത്തിരിക്കേണ്ടുന്ന സാഹചര്യവും ഉണ്ട്.ആനക്കുളത്തിന്റെ വിനോദ സഞ്ചാര വികസനത്തിനായി പദ്ധതികള്‍ പലതും ആവിക്ഷക്കരിച്ചിട്ടും പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ പാര്‍ക്കിന്റെ കാര്യത്തിലെങ്കിലും അനുകൂല സമീപനമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Idukki
English summary
people need a natural-friendly park in Anakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X