Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിങ്ങാശേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇടുക്കി: പെരിങ്ങാശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനായി നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളില്‍ നടക്കുന്ന പ്രാദേശിക ചടങ്ങ് തൊടുപുഴ എംഎല്‍എ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷനാകും. പൊതുമരാമത്ത് വകുപ്പ് ഇടുക്കി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി കെ പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

p

പെരിങ്ങാശ്ശേരി ഗവ. ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത് ആധുനിക സൗകര്യങ്ങളാണ്. മൂന്ന് നിലകളായി പണി തീര്‍ത്ത കെട്ടിടത്തില്‍ ഒരു നിലയില്‍ രണ്ട് വീതം ആറ് ക്ലാസ് മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിന് പുറമേ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങള്‍ക്കായി പ്രത്യേകം മൂന്ന് ലാബുകളും ഇവിടെയുണ്ട്. ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണിതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതോടൊപ്പം താഴെ നിലയില്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമായുള്ള ഓഫീസ് മുറി, ഒന്നാം നിലയില്‍ സ്റ്റാഫ് റൂം, രണ്ടാം നിലയില്‍ സ്‌കൂളിലെ എസ്.പി.സിക്കായുള്ള മുറി എന്നിവയും ഇതേ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് കട്ടപ്പന മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടത്തും. എക്‌സൈസ് വകുപ്പ് മന്ത്രി റ്റി. പി രാമകൃഷ്ണന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എം.പി ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+